മലയാള സിനിമാ ലോകം കഴിവും സൗന്ദര്യവും അഭിനയ മികവും ഉള്ള ബാലതാരങ്ങളെ കൊണ്ടും സമ്പന്നമാണ്. ചെറിയ സ്ക്രീൻ ടൈമിന് വേണ്ടി ഒരു ബാല താരത്തെ മലയാളസിനിമയിൽ കൊണ്ടുവരികയാണെങ്കിൽ പോലും നിഷ്കളങ്കതയുള്ള അതിനോടൊപ്പം കിടപിടിക്കുന്ന അഭിനയമികവും ഉള്ള താരങ്ങളെയാണ് മലയാള സിനിമ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.
അതുകൊണ്ടുതന്നെയാണ് ബാല താരങ്ങളായി ചലച്ചിത്ര മേഖലയിൽ വന്ന് അഭിനയിച്ച കഥാപാത്രങ്ങളിലൂടെ നായികാ പദവി അലങ്കരിച്ചു തുടങ്ങിയാൽ പോലും ബേബി കൂട്ടി വിളിക്കുന്നത് മലയാളികൾ അവസാനിപ്പിക്കാത്തത്. ചെറുപ്പ കാലത്ത് അഭിനയിച്ച ചില കഥാപാത്രങ്ങളുടെ പേരുകളും ചെറിയ ചില ഡയലോഗുകൾ പോലും എന്നും മലയാളികൾ ഓർത്തിരിക്കാറുണ്ട്.
ആ കൂട്ടത്തിൽ ഏറ്റവും പ്രശസ്തി നേടിയ താരമാണ് എസ്തർ അനിൽ. 2010 മുതൽ താരം ചലച്ചിത്ര അഭിനയ മേഖലയിൽ സർവ്വ സജീവമാണ്. താരം ആദ്യം അഭിനയിച്ചത് മല്ലി എന്ന കഥാപാത്രമായിരുന്നു. ആ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. അവിടം മുതൽ ഇതുവരെയും പ്രേക്ഷകപ്രീതി കൂട്ടുന്ന തരത്തിൽ ഒന്നിനൊന്നു മികച്ച രീതിയിലാണ് താരം അഭിനയിച്ചത്.
താരം ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത് 2010ലാണ്. ആദ്യം മുതലേ നല്ല കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചിരുന്നുവെങ്കിലും 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായി മാറിയത്. ജോർജിന്റെ മകളായ അനു എന്ന കഥാപാത്രം താരത്തിനെ ലഭിച്ചത് ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയതായിരുന്നു.
ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓളിലൂടെ ആണ് താരം നായികയായി അരങ്ങേറിയത്. ഷൈൻ നിഗതോടൊപ്പം കട്ടക്ക് അഭിനയിക്കാൻ താരത്തിന് സാധിച്ചത് വലിയ മികവ് തന്നെയാണ്. അഭിനയത്തിലെ മികവു പോലെ തന്നെ പഠനത്തിലും താരം മികച്ചു നിൽക്കുന്നു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ആണ് പഠനം.
മലയാള സിനിമയിൽ ഒരുപാട് നായികമാരെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ മലയാളികൾ സ്നേഹിക്കാറുണ്ട്. അതുപോലെയാണ് താരത്തെയും മലയാളികൾ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ വാക്കുകൾക്കും ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി മലയാളികൾ കാത്തിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. താരത്തിന്റെ പുതിയ ഫോട്ടോകളും കൊച്ചുകൊച്ചു വിശേഷങ്ങളും പങ്കുവെക്കുന്നതിനപ്പുറം സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെതായ അഭിപ്രായവും അനുഭവങ്ങളും താരം തുറന്നു പറയാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും മറ്റും പെട്ടെന്ന് തരംഗം ആകാറുണ്ട്.
താരത്തിന്റെ പുതിയ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. ക്യൂട്ട് ലുക്കിലാണ് താരത്തിന് ഫോട്ടോ. വളരെ പെട്ടെന്നാണ് ചിത്രം പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തത്. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. താരം സാരിയിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകൾക്ക് ഏറെ കാഴ്ചക്കാരെ ലഭിക്കാറുണ്ട്.