മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഒരു നടനാണ് സലീം കുമാർ. ഏതു വേഷം നൽകിയാലും അത് എത്രത്തോളം മികച്ചൊരു രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുമോ അതിന്റെ പരിപൂർണ്ണ അവസ്ഥയിൽ അവതരിപ്പിക്കാൻ താരത്തിന് ഇന്നുവരെയും സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് മലയാള സിനിമയിലെ മിന്നുന്ന താരമായി സലിംകുമാർ ഇത്രകാലം ആയും നിലനിന്നത്.
കോമഡി വേഷങ്ങളിലൂടെയാണ് സിനിമകളിൽ തുടങ്ങിയത് എങ്കിലും സീരിയസ് വേഷങ്ങളും തനിക്ക് അവതരിപ്പിക്കാനും കൈയ്യടി നേടാനും സാധിക്കും എന്ന് തെളിയിക്കാനും താരത്തിന് സിനിമകൾ ഉണ്ടായി. ആദാമിന്റെ മകൻ അബു, അച്ഛനുറങ്ങാത്ത വീട് എന്നീ സിനിമകൾ എല്ലാം ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിനാണ് താരത്തിന് നാഷണൽ അവാർഡ് ലഭിച്ചത്.
സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരത്തിന് ചെറുതായിരിക്കുമ്പോൾ ഗായകൻ ആകാൻ ആയിരുന്നു ആഗ്രഹം. പാടാനുള്ള മോഹം മനസ്സിൽ ഉണ്ടായിരുന്നു എങ്കിലും മിമിക്രിയിലൂടെ സിനിമയിൽ തിളങ്ങി നിൽക്കാൻ ആണ് താരത്തിന് യോഗം എന്ന് ചുരുക്കം. മിമിക്രി എത്തിയതിനു ശേഷം സിനിമയിലേക്ക് അധികദൂരം താരത്തിന് സഞ്ചരിക്കേണ്ടി വന്നിട്ടില്ല.
പഠനകാലത്ത് സലിംകുമാർ മിമിക്രിയിൽ മൂന്നുതവണ യൂണിവേഴ്സിറ്റി വിജയിയായി. പിന്നീട് അദ്ദേഹം കൊച്ചിൻ കലാഭവനിൽ ചേർന്നു. അതിനുശേഷം സിനിമയിൽ തിളങ്ങി നിൽക്കുന്നതാണ് ലോകം കണ്ടതും കേട്ടതും. 1996-ൽ പുറത്തിറങ്ങിയ ഇഷ്ടമാണു നൂറുവട്ടം എന്ന സിനിമയിലാണ് സലിംകുമാർ ആദ്യമായി അഭിനയിയ്ക്കുന്നത്.
തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, സി ഐ ഡി മൂസ, കല്യാണരാമൻ, പുലിവാൽ കല്യാണം എന്നിങ്ങനെ നൂറുകണക്കിനു സിനിമകളിൽ അദ്ദേഹം മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. എത്ര തവണ കണ്ടാലും കേട്ടാലും മതിവരാത്ത തമാശ രംഗങ്ങളിലൂടെ ഇന്നും മലയാളിയെ ചിരിപ്പിക്കുന്ന നടനായി താരം തുടരുകയാണ്.
ഇപ്പോൾ തനിക്ക് എന്ത് കൊണ്ടാണ് സലിം കുമാർ എന്ന പേര് ലഭിച്ചത് എന്ന് താരം തുറന്നു പറയുകയാണ്. താരത്തിന്റെ അച്ഛൻ തന്നെയാണ് സലീം എന്ന പേരിന് പിന്നിൽ എന്നും അച്ഛൻ ഒരു ഹിന്ദു ആയിരുന്നു എങ്കിലും ദൈവവിശ്വാസി ആയിരുന്നില്ല എന്നും നിരീശ്വരവാദിയായിരുന്ന താരത്തിന്റെ അച്ഛൻ മതപരമായ വേർതിരിവുകൾ ഒഴിവാക്കാനായിരുന്നു ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നും താരം വ്യക്തമാക്കി.