സാരിയിൽ സുന്ദരിയായ പ്രിയതാരം ശ്വേതാ മേനോൻ.
നടി മോഡൽ ടെലിവിഷൻ അവതാരക ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന താരമാണ് ശ്വേതാ മേനോൻ. മലയാള സിനിമയിൽ ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ശ്വേത. അഭിനയം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ താരം പ്രത്യേക സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.
1991 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. താരം ഏറ്റവും കൂടുതൽ സജീവമായിട്ടുള്ളത് മലയാളം-ഹിന്ദി എന്നീ ഭാഷകളിലാണ്. ടെലിവിഷൻ രംഗത്തും താരം സജീവമായി നിലകൊള്ളുന്നു.
താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.
ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായി കാണപ്പെടുന്ന താരത്തിന്റെ പുതിയ സാരി ഉടുത്ത ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഈ പ്രായത്തിലും എന്ന സുന്ദരിയായ എന്നാണ് ആരാധകർ താരത്തിന്റെ ഫോട്ടോ കണ്ട് പറയുന്നത് . പ്രശസ്ത ഫാഷൻ ഡിസൈൻ ഫോട്ടോഗ്രാഫറായ നിത്യൻ സി നന്ദകുമാറാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
താരം തന്റെ കരിയർ ആരംഭിക്കുന്നത് ഫാഷൻ മോഡൽ ലൂടെയാണ്. അവിടെനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യ പെസഫിക് ജേതാവാണ് താരം. അതേവർഷംതന്നെ ഫെമിന മിസ് ഇന്ത്യ 3rd റണ്ണറപ്പ് ആവുകയും ചെയ്തു. 1991 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. 2017 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ വില്ലൻ എന്ന സിനിമയിൽ റാഷി ഖന്ന യിക്ക് ഡബ്ബ് ചെയ്തത് താരമായിരുന്നു.
അഭിനയം കൊണ്ട് വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2009 ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പാലേരി മാണിക്യം എന്ന സിനിമയിലെ അഭിനയത്തിനും, ലാൽ, ആസിഫ് അലി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തി 2011 ൽ പുറത്തിറങ്ങിയ സാൾട്ട് n പെപ്പെർ എന്ന സിനിമയിലെ അഭിനയത്തിനും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. മൂന്നു വർഷത്തിൽ രണ്ടു പ്രാവശ്യമാണ് താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.