
പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയ താരം.

ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് അനഘ മറുതൊറ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. 2016 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു.

മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ആണ് താരം പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. ഇതുവരെ പുറത്തിറങ്ങിയ അഞ്ച് സിനിമകളിലും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതായി രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യയിൽ വളർന്നുവരുന്ന താരമാണ് അനഘ. ഇപ്പോൾ തന്നെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം വളർന്നു കഴിഞ്ഞു. സിനിമയിൽ എന്നതുപോലെതന്നെ താരം സോഷ്യൽ മീഡിയ നിറസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകൾ താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.

2017 ൽ ബിജു മേനോൻ, അജു വർഗീസ്, ഹാരിഷ് കണാരൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ‘ രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സംസ്ഥാന അവാർഡ് വരെ നേടിയിട്ടുള്ള സിനിമയാണ് രക്ഷാധികാരി ബൈജു ഒപ്പ്.

പിന്നീട് പറവ, റോസാപ്പൂ തുടങ്ങിയ മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. ഹിപ് ഹോപ് തമിഴൻ പ്രധാനവേഷത്തിലെത്തിയ ‘natpe thunai’ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗുണ 369 എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. ഒരുപാട് അവസരങ്ങൾ താരത്തെ തേടി വരുകയാണ്.




