പുത്തൻ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോയിൽ തിളങ്ങി പ്രിയതാരം.
സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ യൂട്യൂബ് ബ്ലോഗർ, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ, എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഇതുവരെ പ്രത്യക്ഷപ്പെടാതെ തന്നെ ഈ രണ്ടു മേഖലയിലും തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാരെക്കാൾ ആരാധക പിന്തുണ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ഉണ്ട് എന്ന് വേണം പറയാൻ.
ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. സിനിമയിൽ അവസരം ലഭിക്കാത്ത, അഭിനയത്തോട് അതീവ താല്പര്യമുള്ള ഒരുപാട് പേർ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയയിലൂടെ അവരുടെ കഴിവുകൾ പുറത്തു കാണിക്കാറുണ്ട്. സോഷ്യൽ മീഡിയ അതിനെ ഏറ്റെടുക്കാറുണ്ട്.
ഒരു സമയത്ത് ഡബ്സ്മാഷ് വീഡിയോകളും, ടിക്ടോക് വീഡിയോകളും തരംഗമായിരുന്നു. ടിക്ടോക് ആണ് ഇതിൽ പലർക്കും സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിക്കൊടുത്തത്. പിന്നീട് ടിക് ടോക് നിരോധിച്ചതോടെ പലരും യൂട്യൂബിലേക്കും ഇൻസ്റ്റാഗ്രാം റീൽസിലേക്കും മാറുകയായിരുന്നു.
ഇത്തരത്തിൽ സോഷ്യൽ മീഡിയ യിൽ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ താരമാണ് ദീപ്തി റെഡി അഥവാ ദീപ്തി സുനൈന. തെലുങ്കിലെ ഒരു സൂപ്പർ സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് താരം. ആരും കൊതിക്കുന്ന ആരാധക പിന്തുണയാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. 2.4 മില്യൺ ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീൽസ് വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കിടിലൻ ഡാൻസ് ചുവടു വെച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
തെലുങ്ക് സിനിമയായ കിരക്ക് പാർട്ടിയാണ് താരത്തിന്റെ ആദ്യസിനിമ. പിന്നീട് താരത്തിന്റെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ് കാരണം ഏവരുടെയും പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയ ബിഗ് ബോസ് തെലുങ്ക് സീസൺ 2 ൽ മത്സരാർഥി ആയി താരം എത്തുകയായിരുന്നു. അതോടുകൂടി താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെടവരായി മാറുകയായിരുന്നു.