കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
2019 ൽ മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഗിരീഷ് എ സംവിധാനം ചെയ്ത സിനിമ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചുരുക്കം ചില മലയാള സിനിമകളിൽ ഒന്നായി മാറുകയായിരുന്നു. ക്യാമ്പസ് കഥ അതിമനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സിനിമക്ക് കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ വിജയം.
ഈ സിനിമയിലെ ഓരോ ഗാനങ്ങളും, ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാതെ ഓർമ്മയായി നിൽക്കുകയാണ്. ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത താരങ്ങൾ വരെ വളരെ മികച്ച രീതിയിലാണ് അഭിനയമികവ് പുറത്തെടുത്തത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സ്റ്റേഫി.
ഗോപിക രമേശ് ആണ് സ്റ്റേഫി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ചത്. നായകവേഷം കൈകാര്യം ചെയ്ത മാത്യു തോമസ് ഇടക്കുവെച്ച് സ്നേഹിക്കുന്ന കഥാപാത്രമാണ് സ്റ്റെഫി. സ്റ്റെഫി എന്ന കഥാപാത്രം എന്താണ് ഉദ്ദേശിച്ചതോ, അത് പൂർണ്ണമായും സ്ക്രീനിൽ അവതരിപ്പിച്ച് മികച്ചതാക്കാൻ ഗോപിക രമേശിന് സാധിച്ചിരുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ താരത്തിന്റെ തലവര മാറ്റുകയായിരുന്നു. ഒരുപാട് ആരാധകർ താരത്തെ പിന്തുടരാൻ തുടങ്ങി. താരം സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യമായി. പെട്ടെന്നുതന്നെ ലക്ഷക്കണക്കിൽ ആരാധകർ താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യാൻ തുടങ്ങി. ആദ്യ സിനിമക്ക് ശേഷം ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തു.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൾ വൈറലായിരിക്കുന്നത്. ‘ലാൽ ഇഷ്‌ക്’ (ചുവപ്പ് ഇഷ്ടം) എന്ന ക്യാപ്ഷൻ എഴുതി ചുവപ്പ് ഡ്രസ്സിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രശസ്ത ഫോട്ടോഗ്രാഫർ സമീഹ് ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
മലയാളസിനിമയിൽ വളർന്നുവരുന്ന താരങ്ങളിൽ ഒരാളാണ് ഗോപിക രമേശ്. സ്റ്റെഫി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരം, അനശ്വര രാജൻ തന്നെ പ്രധാനവേഷം കൈകാര്യം ചെയ്ത വാങ്ക് എന്ന സിനിമയിലും പ്രത്യക്ഷപ്പെട്ടു.