രശ്മിക മന്ദന യുടെ പുത്തൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിലെ സെൻസേഷനൽ താരമായി മാറിയ നടിയാണ് രശ്മിക മന്ദന. ദി ക്രഷ് ഓഫ് ഇന്ത്യ എന്ന് വരെ താരം അറിയപ്പെട്ടു. അഭിനയത്തോടൊപ്പം മനംമയക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവും മൂല്യമുള്ള നടിമാരിൽ ഒരാളായി താരം മാറുകയായിരുന്നു.
ചുരുങ്ങിയ വർഷം കൊണ്ടാണ് താരം ഈ നേട്ടം കൈവരിച്ചത്. തന്റെ അഞ്ച് വർഷത്തെ അഭിനയ ജീവിതത്തിൽ സൗത്ത് ഇന്ത്യയിലെ ഒരുപാട് പ്രമുഖ നടൻ മാരോടൊപ്പം, മികച്ച സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു. തെലുങ്ക് കന്നട എന്നീ ഭാഷകളിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്.
സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 20 മില്യനിന് അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്.
ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും, പല മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ആണ് താരം വിഡിയോയിൽ പറയുന്നത്. കുട്ടി ഉടുപ്പിൽ ബോൾഡ് വേഷത്തിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പിന്റൊൽ peanut ബട്ടർ ആണ് താരത്തിന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം എന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയുടെ ക്യാപ്ഷനിൽ നിന്നും ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നല്ല വിധം ന്യൂട്രീഷൻ അടങ്ങിയിട്ടുള്ള വസ്തുവാണെന്നും ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭിക്കുമെന്നും താരം അതിൽ പറയുന്നുണ്ട്.
2016 ൽ രക്ഷിത് ഷെട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക് പാർട്ടിയിൽ സാൻവി എന്ന കഥാപാത്രത്തിലൂടെയാണ് താരം ആദ്യമായി പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റിയത്. സൗത്ത് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നടി യിലേക്കുള്ള യാത്ര അവിടെവച്ച് തുടങ്ങുകയായിരുന്നു. ഒരുപാട് മികച്ച നടന്മാരുടെ കൂടെ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
സൗത്ത് ഇന്ത്യൻ സെൻസേഷനൽ ഹീറോ ആയ വിജയ് ദേവരകൊണ്ട യോടൊപ്പം രണ്ട് സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും, മലയാളികൾ ദത്തുപുത്രനായി സ്വീകരിച്ച അല്ലു അർജുനും പ്രധാനവേഷത്തിലെത്തുന്ന ‘പുഷ്പ’ എന്ന തെലുങ്ക് ബ്രഹ്മാണ്ഡ സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത് താരമാണ്.