ഒരേയൊരു വേഷത്തിലൂടെ തന്നെ ഒരുപാട് സിനിമകൾക്ക് ശേഷവും അറിയപ്പെടുക എന്നത് അഭിനയിക്കുന്നവരുടെ ഭാഗ്യമാണ്. അത്തരമൊരു അഭിനേത്രിയാണ് അനാർക്കലി മരിക്കാർ. ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാവാൻ താരത്തിന് സാധിച്ചു.
2016 ൽ പുറത്തിറങ്ങിയ ആനന്ദം ആയിരുന്നു താരത്തിന്റെ ആദ്യ സിനിമ. ഈ സിനിമയിൽ ദർശന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആനന്ദത്തിനു ശേഷം താരം അഭിനയിച്ച സിനിമകളിലെയും വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. വിമാനം, അമല എന്ന സിനിമകളിലും താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.
പഠന മേഖലയിലും താരം തിളങ്ങിയിട്ടുണ്ട്. താരം തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയത്. മേഖല ഏതാണെങ്കിലും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി വാങ്ങാനും മികച്ച ആരാധക പിന്തുണ നേടാനും താരത്തിന് കഴിഞ്ഞു.
2018 ൽ പുറത്തിറങ്ങിയ മന്ദാരം എന്ന സിനിമയിലെ ദേവിക എന്ന കഥാപാത്രവും 2019 മികച്ച പ്രതികരണങ്ങൾ നേടിയ ഉയരേ എന്ന സിനിമയും വളരെയധികം ശ്രദ്ധിക്കപ്പെടുകയും താരത്തിന്റെ അഭിനയം എല്ലാവരാലും പ്രശംസിക്കപ്പെടുകയും ചെയ്തു. താരം ചെയ്ത ഓരോ കഥാപാത്രത്തിലൂടെയും താരം നേടിയത് ആയിരക്കണക്കിന് ആരാധകരെയാണ്.
സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമായി ഇടപഴകുകയും ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ കുടുംബ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന സ്വിമിങ് പൂളിൽ നിന്നുള്ള ഹോട്ട് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ ഓരോരുത്തരും താരത്തോട് കമന്റ്ലൂടെ പറഞ്ഞു കൊണ്ടിരിക്കുന്നത്.