സെക്സിന് സമ്മതിച്ചാൽ മാത്രമേ പണി ശരിയാകും എന്ന് പറഞ്ഞ ആൾക്കാറുണ്ട് : ധങ്കൽ നായിക ഫാത്തിമ സന…

in Entertainments

സിനിമ-സീരിയൽ മേഖലയിൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടി പലർക്ക് മുന്നിലും വഴങ്ങി കൊടുക്കേണ്ട അവസ്ഥ പല പ്രമുഖ നടിമാർ ഉൾപ്പെടെയുള്ളവർക്ക് ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം ഇത്തരത്തിലുള്ള സംഭവങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് എന്ന് പലരും പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാർ ഉൾപ്പെടെ ബോളിവുഡിലെ പ്രമുഖ താരങ്ങൾക്ക് വരെ ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. പലരും ഇത് മറച്ചു വെക്കുന്നു എന്നുള്ളത് വാസ്തവമാണ്. നിർമ്മാതാക്കളുടെയും സംവിധായകരുടെയും ആഗ്രഹത്തിനനുസരിച്ച് നടിമാർ നിൽക്കണമെന്ന അവസ്ഥയാണ് സംജാതമാകുന്നത്.

ഈ അടുത്ത് ലോകസിനിമയിൽത്തന്നെ കോളിളക്കം സൃഷ്ടിച്ച മി ടു എന്ന ക്യാമ്പയിൻ ലൂടെ പലരും ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. പലരും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. പ്രശസ്ത സിനിമ നിർമാതാക്കളും സംവിധായകരും ഈ ഗണത്തിൽ പെട്ടവരാണ് എന്നുള്ളത് സിനിമാ ലോകത്ത് തന്നെ ഖേദകരമായ സംഭവമാണ്.

അമീർഖാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സ്പോർട്സ് സിനിമയായ ദംഗാൾ ലൂടെ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ ഫാത്തിമ സന ശൈഖ് എന്ന നടിയാണ് ഇപ്പോൾ പുതിയ ഒരു വെളിപ്പെടുത്തലുകൾ നടത്തിയത്. സിനിമാലോകം ഞെട്ടലോടെയാണ് വെളിപ്പെടുത്തലുകൾ കേട്ടത്.

“സെക്സിന് സമ്മതിച്ചാൽ മാത്രമേ പണി ശരിയാകും എന്ന് പറഞ്ഞ ആൾക്കാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്”. എന്നാണ് താരം ഈയടുത്ത് വെളിപ്പെടുത്തിയത്. ഇത് സിനിമാ ലോകത്തുള്ള പുതിയ സംഭവമല്ല. പലരും ഇത്തരത്തിൽ ഇരയാകാറുണ്ട്.

1997 മുതൽ അഭിനയലോകത്ത് സജീവമായിട്ടുള്ള താരമാണ് ഫാത്തിമ സന ശൈഖ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബാലതാരമായി അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവ് കൊണ്ട് സിനിമാലോകത്ത് പ്രത്യേകസ്ഥാനം കണ്ടെത്തുകയായിരുന്നു.

ഇഷ്ക് എന്ന സിനിമയിലാണ് താരം ബാലതാരമായി അരങ്ങേറ്റം കുറിച്ചത്. ഹിന്ദി സിനിമക്ക് പുറമെ തെലുങ്ക് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദംഗാൾ എന്ന സിനിമയിൽ അമീർ ഖാൻ റെ മകളായി അഭിനയിച്ച താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Sana
Sana
Sana
Sana
Sana

Leave a Reply

Your email address will not be published.

*