സിനിമ സീരിയൽ രംഗങ്ങളിൽ നിന്നും ഉണ്ടാകുന്ന ചെറിയ വിഷയങ്ങൾ പോലും സോഷ്യൽ മീഡിയയിൽ തുറന്നു പറഞ്ഞാൽ വലിയ ചർച്ചയാകാറുണ്ട്. ഒരു താരം മറ്റൊരു താരത്തെ കുറിച്ച് പറയുന്ന വാർത്തകളും ആരാധകർക്കിടയിൽ പെട്ടെന്ന് തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്യുന്നത് പതിവാണ്.
സീരിയൽ മേഖലയിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ഷിജു. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘നീയും ഞാനും’ എന്ന പരമ്പരയിലൂടെ ഇപ്പോൾ വീണ്ടും മലയാളി പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മുന്നേറുകയാണ് താരം. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് അഭിനയത്തിന് പ്രേക്ഷകർ നൽകുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സ്വന്തം’ എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. പിന്നീട് അഭിനയിച്ച ഓരോ പരമ്പരകളിലും നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും താരത്തിന് തിളങ്ങാൻ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നീയും ഞാനും സംപ്രേക്ഷണം ആരംഭിച്ചത്.

ഒരുപാട് വർഷങ്ങളായി മലയാള സിനിമാ രംഗത്തും സഹനടനായി താരം തിളങ്ങി നിൽക്കുന്നുണ്ട്. മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷകളിലും താരം അഭിനയിക്കുകയും കയ്യടി വാങ്ങുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാള സിനിമ സീരിയൽ രംഗത്തുള്ള ആരാധകരെ പോലെതന്നെ അന്യഭാഷയിലും താരത്തിന് ആരാധകർ ഏറെയാണ്.

അഭിനയിക്കാൻ ചെന്ന ഒരു സിനിമയിൽ തനിക്ക് ഉണ്ടായ ഒരു അനുഭവം ആണ് ഇപ്പോൾ താരം വെളിപ്പെടുത്തുന്നത് ദളപതി വിജയ് യിൽ നിന്നും ഉണ്ടായ അനുഭവം ആയതു കൊണ്ട് തന്നെയാണ് താരം പറഞ്ഞ വാക്കുകൾക്ക് ഇത്രത്തോളം പ്രേക്ഷക സ്വീകാര്യത ലഭിക്കാനും കാരണം. വിജയിയുടെ കൂടെ ഒരു പടം ചെയ്യേണ്ടതായിരുന്നു എന്നും അത് മിസായി പോയി എന്നുമാണ് താരം പറയുന്നത്.

പക്ഷേ അതിന്റെ വിശദീകരണത്തിൽ താരം പറഞ്ഞത് മിസായി എന്ന് പറയുന്നത് ശരിയല്ല എന്നും നെഗറ്റീവ് കഥാപാത്രമായിരുന്നു ചിത്രത്തില്‍ വിജയുടെത് എന്നും വിജയ് എന്നെ കാണണം എന്ന് പറഞ്ഞതനുസരിച്ച് ഞാന്‍ അവരുടെ ഓഫീസില്‍ പോയി എന്നും എന്നെ കണ്ടപ്പോള്‍ വിജയ് മൊത്തത്തില്‍ ഒന്ന് നോക്കി. എന്നിട്ട് അകത്തേക്ക് പോയി. പുള്ളിക്ക് എന്റെ കൂടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറയുകയുമാണ് ചെയ്തത് എന്നാണ് ഷിജു വെളിപ്പെടുത്തിയത്.
ശെല്‍വയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. നല്ല കുറെ പാട്ടുകള്‍ ഉള്ള ഒരു സിനിമയായിരുന്നു. വിജയ് ഉയര്‍ന്നു വരുന്ന സമയമാണ്. കാതലുക്ക് മരിയാദ ഹിറ്റായി നില്‍ക്കുന്ന സമയം. അത് പുള്ളിയുടെ ഒരു ബിസിനസായാണ് എനിക്ക് തോനിയത് എന്നും അത്രത്തോളം സിനിമയെ സെലക്ടീവായി സമീപിക്കുന്ന ആളാണ് വിജയ് എന്നും താരം പറഞ്ഞു. ആ ഫിഗറിനൊപ്പം ഞാന്‍ ചെയ്താല്‍ ഞാന്‍ മൊത്തത്തില്‍ നെഗറ്റീവായി പോകും അപ്പൊ നമ്മള്‍ വിചാരിക്കും പോലെ കഥ പോകണം എന്നില്ല എന്നാണ് വിജയ് സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് പറഞ്ഞത് എന്നും ഷിജു പറയുന്നുണ്ട്.

അത് വിജയ് തന്റെ സിനിമയോട് ചെയ്യുന്ന ഒരു ശ്രദ്ധയാണെന്നും അത്തരത്തിൽ ശ്രദ്ധിച്ചു സിനിമകൾ ചെയ്യുന്നത് കൊണ്ട് തന്നെയാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സൂപ്പർസ്റ്റാറായി താരം നിലനിൽക്കുന്നത് എന്നും സിജു പറയുകയുണ്ടായി. അഭിനയത്തില്‍ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തികളാണ് ലാലേട്ടനും മമ്മൂക്കയും എന്നും താരം തുറന്നുപറഞ്ഞു.
