അന്ന് അത് ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് താൻ സിനിമയിൽ ഉണ്ടാവില്ലായിരുന്നു… തുറന്നുപറഞ്ഞ് അമല പോൾ…

in Entertainments

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് അമലാ പോൾ. നീലത്താമര എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ആണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് തന്റെ കരിയറിൽ ഉണ്ടായ കയറ്റിറക്കങ്ങൾ ആണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്.

കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ മോഡലിങ് രംഗത്ത് സജീവമായ താരം മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. താരത്തിന് അസാധ്യമായ അഭിനയമികവ് ഉണ്ടെങ്കിലും ആദ്യം അഭിനയിച്ച സിനിമകളെല്ലാം പരാജയപ്പെടുകയായിരുന്നു. അതിൽ നിന്ന് ഒന്ന് കര കയറാൻ സാധാരണ വേഷങ്ങൾക്ക് പകരം ഗ്ലാമറസ് വേഷങ്ങൾ സെലക്ട് ചെയ്യുകയാണ് ചെയ്തത്.

മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം വലിയൊരു തിരിച്ച് വരവ് നടത്തിയത്. തമിഴ് ചലച്ചിത്ര മേഖലയിൽ ഏറെ തരംഗം സൃഷ്ട്ടിച്ച ചിത്രമായിരുന്നു മൈന. മൈന എന്ന ചിത്രവും അതിലെ വേഷവും താരത്തിനെ കരിയറിലെ ഏറ്റവും വലിയ ഒരു വഴിത്തിരിവായിരുന്നു അതിനുശേഷം താരത്തിന് ഒരുപാട് മികച്ച സിനിമകളിൽ അവസരം ലഭിച്ചു.

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും എല്ലാം താരം തിളങ്ങി സജീവമായി അഭിനയിച്ചു.
മലയാളത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ നായികയായി റൺ ബേബി റൺ എന്ന സിനിമയിൽ അഭിനയിച്ചത് വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതോടൊപ്പം മികച്ച രൂപത്തിലാണ് താരത്തിന് നായികവേഷം വിലയിരുത്തപ്പെട്ടത്.

ലൈല ഒ ലൈല, ഒരു ഇന്ത്യൻ പ്രണയകഥ, ഇയ്യോബിന്റെ പുസ്തകം, ഷാജഹാനും പരീക്കുട്ടിയും തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തുടർച്ചയായി വിജയങ്ങൾ മലയാളത്തിന് താരം നൽകി. വേഷം ചെറുതാണെങ്കിലും സ്ക്രീൻ ടൈം വളരെ കുറച്ചാണെങ്കിലും താര ത്തിന്റെ വേഷം പിന്നീട് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

ഇപ്പോൾ താരം തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായി മാറി. മലയാളത്തിലും തെലുങ്കിലും കന്നടയിലും തമിഴിലും തിരക്കുള്ള നടി ആണ് ഇപ്പോൾ. അഭിനയിക്കുന്ന സിനിമകൾ എല്ലാം വിജയങ്ങൾ ആകുന്നു എന്നതിനപ്പുറത്തേക്ക് മറ്റു താരങ്ങൾക്കെല്ലാം അസൂയപ്പെടാൻ ആവുന്ന രൂപത്തിലുള്ള താര വൈപുല്യവും താരത്തിനു സ്വന്തമായുണ്ട്.

സിനിമയിൽ എത്തുക എന്നത് ഏറെ ശ്രമകരമായ കാര്യമാണെന്നും തന്റെ കുടുംബത്തിൽ സിനിമമേഖലയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ വ്യക്തി താനെണെന്നും അതുകൊണ്ട് തന്നെ താൻ സിനിമ ജീവിതം തിരഞ്ഞെടുക്കുബോൾ തന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നും നല്ല പിന്തുണ ഉണ്ടായിരുന്നതായും താരം പറഞ്ഞിരുന്നു. പിന്തുണ നൽകിയെങ്കിലും താൻ സിനിമയിൽ അഭിനയിക്കുന്നതിൽ വീട്ടുകാർക്ക് പേടിയുണ്ടായിരുന്നതായും താരം പറഞ്ഞിട്ടുണ്ട്.

ചലച്ചിത്രമേഖലയിൽ നിന്നും ആദ്യമൊക്കെ ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം തുറന്നു പറയുന്നുണ്ട്. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് പരാജയപ്പെട്ടിരിക്കുകയാണ്. സിനിമ ജീവിതം അവസാനിപ്പിക്കണം എന്ന് വിചാരിച്ച സമയത്താണ് മൈന എന്ന സിനിമയുടെ അവസരം തന്നിലേക്ക് വന്നത് എന്നും ആ ഒരു വേഷം ചെയ്തതിലൂടെയാണ് സിനിമാ മേഖലയിൽ നിലനിൽക്കുന്നത് എന്നുമാണ് താരം പറഞ്ഞത്.

Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala

Leave a Reply

Your email address will not be published.

*