ആയിഷയിൽ നിന്ന് ഇന്നത്തേക്കുള്ള താര പരിവേഷത്തിലേക്കുള്ള വളർച്ച ഇങ്ങനെയാണ്…

in Entertainments

സംവിധായകനായും നിർമ്മാതാവായും അഭിനേതാവായും ബോളിവുഡിൽ മുപ്പത് വർഷങ്ങളായി നിലകൊള്ളുന്ന വിനോദ് തൽവാറിന്റെ പുത്രിയാണ് ഇഷ തൽവാർ . 2012-ൽ പുറത്തിറങ്ങിയ “തട്ടത്തിൻ മറയത്ത്” എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയായത്. മലയാള പ്രേക്ഷകർക്കിടയിൽ കോളിളക്കം സൃഷ്ടിച്ച സിനിമയായിരുന്നു അത്.

2000ൽ “ഹമാര ദിൽ ആപ്കെ പാസ്‌ ഹേ” എന്ന ഹിന്ദി ചലചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമാ രംഗത്തെക്കെത്തിയത്. അതിനു ശേഷം അഭിനയിച്ച തട്ടത്തിൽ മറയത്ത് എന്ന സിനിമയാണ് താരത്തേ പ്രശസ്തയാക്കിയത്. ഒരുപാട് യുവാക്കളെ ആരാധകരായി ലഭിച്ചത് ഈ സിനിമയിലൂടെ ആയിരുന്നു

2010ലാണ് നായികയായി ആദ്യം അഭിനയിക്കുന്നത്. അവിടം മുതൽ ഇന്ന് വരെയും താരത്തിന് കരിയർ വിജയത്തിന്റെ പാതയിൽ തന്നെയാണ്. അത്രത്തോളം മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയുമാണ് തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന കഥാപാത്രത്തിലൂടെ താരം നേടിയത്.

ബിരുദ പഠനത്തിന് ശേഷം മുംബൈയിലെ ഡാൻസ് കമ്പനിയായ “ടെറൻസ് ലൂയിസിൽ” കണ്ടെമ്പററി ഡാൻസ് പരിശീലനം നടത്തുകയും തുടർന്ന് ജോലിയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. രണ്ട് വർഷക്കാലം മോഡലിംഗ് രംഗത്തും സജീവമായിരുന്നു. കുടുംബപരമായ തന്നെ സിനിമാക്കാർ ആയതുകൊണ്ട് ഏറ്റവും വലിയ പ്രശ്നം ആയില്ല.

അങ്ങനെയാണെങ്കിൽ കൂടി നല്ലൊരു തുടക്കത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു താരം. കാത്തിരിപ്പ് വെറുതെയായില്ല എന്ന് തീർത്തു പറയാം തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ അഭിനയ പ്രാധാന്യമുള്ള വേഷത്തിലൂടെ തന്നെ ആണ് നായികയായി അരങ്ങേറിയത്. രണ്ട് മാസത്തെ വോയിസ് ടെക്നിക്കുകളും മലയാള ഭാഷാ പരിശീനത്തിനും ശേഷമാണ് ആയിഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഹമാര ദിൽ ആപ്കെ പാസ്‌ ഹേ, തട്ടത്തിൻ മറയത്ത്, ഐ ലൗ മി, The Restaurant couple, Gunde Jaari, Thillu Mullu, ബാല്യകാലസഖി, ഉൽസാഹ കമ്മിറ്റി, ഗോഡ്സ് ഓൺ കൺട്രി, ബാംഗ്ലൂർ ഡെയ്സ്, Maine Pyaar Kiya, ഭാസ്ക്കർ ദി റാസ്ക്കൽ, മീണ്ടും ഒരു കാതൽ എന്നിവയാണ് താരം അഭിനയിച്ച സിനിമകൾ.

Isha
Isha
Isha
Isha
Isha
Isha
Isha
Isha
Isha

Leave a Reply

Your email address will not be published.

*