‘അമ്പോ മാരക മേക്കോവർ!! കിടിലം ഫോട്ടോഷൂട്ടുമായി ബിഗ്ബോസ് താരം ഋതു മന്ത്ര. ഫോട്ടോകൾ കാണാം….

in Entertainments

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റിഷോ ആണ് ബിഗ് ബോസ്.. മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസിന് ആരാധകരേറെയാണ്. ബിഗ് ബോസ് മലയാളം സീസൺ 1 വളരെ വിജയകരമായി പൂർത്തിയാക്കിയപ്പോൾ, സീസൺ 2 കൊറോണ കാരണം പ്രകൃതിയിൽ വച്ച് നിർത്തുകയായിരുന്നു. സീസൺ ത്രീ അവസാന സമയത്ത് നിർത്തിവെക്കുകയായിരുന്നു.

കലാ സാമൂഹിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രമുഖരാണ് ബിഗ്ബോസിൽ മത്സരാർത്ഥികൾ ആയി എത്തുന്നത്. എല്ലാവർക്കും ആരാധകരും ഏറെയാണ്. വളരെ മികച്ച മത്സരമാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ ഓരോ മത്സരാർത്ഥികളും കാഴ്ചവെക്കുന്നത്.

ബിഗ് ബോസ് മലയാളം സീസൺ ത്രീ യിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ഒരുപാട് ആരാധകരെ നേടിയ മത്സരാർത്ഥിയാണ് ഋതു മന്ത്ര. വളരെ മികച്ച പ്രകടനമാണ് താരം ബിഗ് ബോസ് ഹൗസിൽ കാഴ്ചവച്ചത്. ഒരു നല്ല മത്സരാർഥി കൂടിയായിരുന്നു താരം. എല്ലാ മത്സരങ്ങളിലും വളരെ ആവേശത്തോടെ കൂടി താരം പങ്കെടുത്തിരുന്നു.

താരം അഭിനയ മേഖലയിലും കഴിവ് തെളിയിക്കുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്തിട്ടുണ്ട്. ഒരു മോഡലും കൂടിയായ താരം ഒരുപാട് പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും താരം അഭിനയിച്ച പരസ്യചിത്രങ്ങൾക്ക് ലഭിച്ചിരുന്നു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്.

തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് . 2018 ലെ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച താരമായിരുന്നു ഋതു മന്ത്ര. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മിസ്സ് ടാലെന്റെഡ് അവാർഡ് ജേതാവ് കൂടിയാണ് താരം. മോഡലിംഗ്, അഭിനയ ത്തിന് പുറത്തേക്ക് താരം ഒരു മികച്ച ഗായിക കൂടിയാണ് എന്ന് പറയാതിരിക്കാൻ വയ്യ. മലയാള സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്. റെഡ് ഗ്രീൻ ബ്ലൂ, കുമ്പാരീസ്, ഉയരെ, റോൾ മോഡൽസ്, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

മലയാളസിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം, തനിക്ക് ലഭിച്ച വേഷങ്ങൾ വളരെ മികച്ചതാക്കി മാറ്റാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെ താരത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഓർമ്മയിൽ നിൽക്കുന്നു.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി താരം നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്.

താരത്തിന്റെ കിടിലൻ മേക്ക് ഓവർ ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു കല്യാണ പെണ്ണിനെ പോലെ ഒരുങ്ങിയാണ് താരം ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്. പുതിയ ട്രെൻഡ് അനുസരിച്ചുള്ള വസ്ത്ര ധാരണയാണ് താരം ചിത്രങ്ങളിൽ സ്വീകരിച്ചിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് ഫോട്ടോകൾ ഉള്ളത് എന്നതും ശ്രദ്ധേയമാണ്. ബിജു വൈറ്റ് റാം ഫോട്ടോഗ്രാഫിയാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

*