പ്രായം എത്രയായാലും ഈ അഴക് പോകൂല മക്കളേ.. സുചിത്ര മുരളിയുടെ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കു…

in Entertainments

കിടിലൻ ഫോട്ടോകളിൽ തിളങ്ങി മലയാളത്തിന്റെ പ്രിയ താരം.

ചിലരുടെ സൗന്ദര്യം അങ്ങനെയാണ്. പഴകിയ വീഞ്ഞുപോലെ സൗന്ദര്യം പ്രായം വർധിക്കുന്തോറും കൂട്ടിക്കൊണ്ടു വരികയാണ്. മലയാളത്തിൽ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മെഗാസ്റ്റാർ മമ്മൂട്ടി. പ്രായം 60 കഴിഞ്ഞെങ്കിലും ഇന്നും ആ സൗന്ദര്യത്തിന് ഒരു മങ്ങലും ഏൽക്കാതെ സൂക്ഷിച്ചു കൊണ്ടുപോവുകയാണ്.

നടന്മാരെ പോലെ തന്നെ നടിമാരിൽ പലരും ഇന്നും പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു. 50 കഴിഞ്ഞിട്ടും ചെറുപ്രായത്തിലുള്ള പെൺകുട്ടികളെ പോലെ തോന്നിപ്പിക്കുന്ന ഒരുപാട് നടിമാർ ഇന്ത്യൻ സിനിമയിൽ ഉണ്ട്. ഹേമമാലിനി, കാജോൾ, ഐശ്വര്യ റായ്, രേഖ, മാധുരി ദീക്ഷിത്, കുശ്ബു, ജൂഹി ചൗള തുടങ്ങിയവർ ഇതിൽ പ്രധാനികളാണ്.

ഇതുപോലെ ഇന്നും തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന പ്രിയതാരമാണ് സുചിത്ര മുരളി. ബാലതാരമായി സിനിമയിൽ അരങ്ങേറിയ പിന്നീട് തന്റെ പതിനാലാം വയസ്സിൽ തന്നെ നായിക വേഷം കൈകാര്യം ചെയ്ത താരമാണ് സുചിത്ര മുരളി. നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് ആണെങ്കിലോ മലയാളത്തിലെ സൂപ്പർസ്റ്റാർ മമ്മൂട്ടി മോഹൻലാൽ പ്രധാനവേഷത്തിലെത്തിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലാണ്.

താരമെന്നും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകൾ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് വേണ്ടി ഇന്നും പങ്കുവയ്ക്കാറുണ്ട്. ഇന്നും താരം തന്റെ പഴയ സൗന്ദര്യം കാത്ത് സൂക്ഷിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. തന്റെ സെൽഫി ഫോട്ടോകളും കുടുംബ ഫോട്ടോകളും താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

1978 ൽ ആരവം എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ബാലതാരമായി അരങ്ങേറിയ താരം പിന്നീട് ഒമ്പത് സിനിമകളിൽ ബാലതാരമായി വേഷമിട്ടു. 1990 ലാണ് താരം ആദ്യമായി പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2011 ൽ പുറത്തിറങ്ങിയ എഗൈൻ കാസർഗോഡ് കാദർഭായ് ആണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ. ഒരുപാട് സൗന്ദര്യ മത്സരങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്. രണ്ടു പ്രാവശ്യം മലയാള സിനിമാ സംഘടനയായ അമ്മയുടെ ജോയിൻ സെക്രട്ടറി പദവിയും താരം അലങ്കരിച്ചിട്ടുണ്ട്.

Suchithra
Suchithra
Suchithra
Suchithra
Suchithra
Suchithra
Suchithra
Suchithra
Suchithra

Leave a Reply

Your email address will not be published.

*