ജീവിതത്തിൽ ഉണ്ടായ കയ്പ്പേറിയ അനുഭവം വെളിപ്പെടുത്തി പ്രിയതാരം.
അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന സിനിമാതാരം ആണ് തപസി പന്നു. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയരുകയായിരുന്നു. ഏതു വേഷവും അതിന്റെ പരിപൂർണതയിൽ എത്തിക്കാൻ താരത്തിന് അപാര കഴിവ് ആണ്.
രാഷ്ട്രീയനിലപാടുകൾ കൊണ്ടും താരം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും മുഖംനോക്കി വെട്ടിത്തുറന്നു പറയുന്ന അപൂർവം ചില സിനിമ നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരത്തിനെതിരെ വിമർശനങ്ങളും ഏറെയാണ്.
സിനിമാ മേഖലയിലുള്ള നടിമാർക്ക് ജീവിതത്തിൽ ഒരുപാട് വെല്ലുവിളികളും പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. സിനിമാ മേഖലയിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സഹിക്കേണ്ടിവരുന്നുണ്ട് എന്നുള്ളത് മറ്റൊരു വാസ്തവമാണ്. ഈ രീതിയിൽ തന്നെ ജീവിതത്തിലുണ്ടായ ഒരു അനുഭവം ഈയടുത്ത് താരം തുറന്നു പറഞ്ഞിരിക്കുകയാണ്.
ഒരു പ്രമുഖ റെഡ് എഫ് എം ചാനലിൽ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ‘ഗുരുദ്വാരയിൽ ഉള്ള ബസ് യാത്രയിൽ ആണ് സംഭവം നടന്നത്. ബസ് യാത്രക്കിടെ അയാളെന്നെ പിറകിൽനിന്ന് പിടിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അബദ്ധവശാൽ പറ്റിയതെന്ന് അയാൾ പറഞ്ഞു. ഞാനും ക്ഷമിച്ചു മിണ്ടാതിരുന്നു. പക്ഷേ പിന്നീട് അയാൾ വീണ്ടും വീണ്ടും എന്നെ പിന്നിൽ നിന്നും പിടിക്കാൻ തുടങ്ങി ഞാൻ അയാളുടെ കൈ തട്ടി ശകാരിച്ചു. അയാൾ ബസ്സിൽ നിന്ന് ഇറങ്ങി ഓടുകയാണ് ഉണ്ടായത് ” എന്ന് താരം വ്യക്തമാക്കി.
മോഡലിംഗ് രംഗത്ത് നിന്ന് അഭിനയലോകത്തേക്ക് കടന്നുവന്ന താരമാണ് തപ്സി. 2010 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ജുമാണ്ടി നാദം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം ബിഗ് സ്ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 2011 ൽ ആടുകളം എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് താരം സൗത്ത് ഇന്ത്യയിലും ഹിന്ദിയിലും തിരക്കുള്ള നടിയായി മാറുകയായിരുന്നു.
തന്റെ അഭിനയമികവിന് ഒരുപാട് അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. 28 ഓളം പ്രധാനപ്പെട്ട അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ട താരം 14 എണ്ണത്തിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ ആഗോളതലത്തിലുള്ള പല അവാർഡുകളും താരം തന്റെ അഭിനയജീവിതത്തിൽ നേടിയെടുത്തിട്ടുണ്ട്.