ബാക്ക്‌ലെസ് ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ ‘അയ്യോ അച്ഛനെന്ത് പറയുമെന്ന്’ ചോദിച്ച് കുറെപേരെത്തി; അച്ഛന്റെ കമന്റ് എല്ലാവരെയും അത്ഭുതപ്പെടുത്തി: കനി കുസൃതി.

in Entertainments

ടിപ്പിക്കൽ മലയാള സിനിമ പ്രേമികൾക്ക് ഒട്ടും ദഹിക്കാത്ത രൂപത്തിൽ മലയാള സിനിമയിൽ തന്നെ പുതിയ ചരിത്രം രചിച്ച് പുറത്തിറങ്ങിയ സിനിമയാണ് ബിരിയാണി. മലയാളത്തിൽ ഇത്തരത്തിലുള്ള ഒരു സിനിമ ഒരിക്കലും മലയാള സിനിമാ പ്രേമികൾ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം പറയാൻ.

മലയാളത്തിലെ മുൻനിര നടിയായ കനികുസൃതി തകർത്തഭിനയിച്ച ബിരിയാണി എന്ന സിനിമ സമൂഹത്തിൽ നടക്കുന്ന ചില പ്രശ്നങ്ങളെ പുറത്ത് കൊണ്ട് വന്ന്‌ എന്നുള്ളത് വാസ്തവമാണ. സ്ത്രീകൾ വീടുകളിലും സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ തുറന്നുകാട്ടി കൊണ്ട് പുറത്തിറങ്ങിയ ബിരിയാണി എന്ന സിനിമ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

ഒരുപാട് വിമർശനങ്ങൾ ഇതിനെതിരെ വന്നെങ്കിലും, സിനിമ വൻ വിജയം ആവുകയാണ് ചെയ്തത്. ഈ സിനിമയിൽ നായികവേഷത്തിൽ തകർത്തു അഭിനയിച്ച കനികുസൃതി തന്റെ മേ നി പ്രദർശനം നടത്തി എന്നുള്ളത് ഏവരെയും ഞെട്ടിച്ചിരുന്നു. മലയാളത്തിലെ ഒരു മുൻനിര താരത്തിന്റെ ബോൾഡ് ആറ്റിട്യൂട് നെ എല്ലാവരും പ്രശംശിച്ചിരുന്നു.

ഈ സിനിമയിലെ അഭിനയത്തിന് കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് താരത്തിനു ലഭിച്ചിരുന്നു. കൂടാതെ ദേശീയ അന്തർദേശീയ തലത്തിൽ താരത്തിന്റെ ഈ സിനിമയിലെ അഭിനയവും ഈ സിനിമയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

തന്റെ ഫാമിലിയിൽ നിന്ന് പൂർണ പിന്തുണയാണ് താരത്തിനു ലഭിക്കുന്നത് എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഏത് വേഷം കൈകാര്യം ചെയ്യാനും ഒട്ടും മടിക്കാത്ത താരം, തന്റെ അഭിപ്രായങ്ങളിലും നിലപാടുകളിലും എന്നും ഉറച്ചു നിൽക്കുന്ന ആളാണ്. കുടുംബത്തിൽ നിന്നും അതിന് നല്ല പ്രോത്സാഹനമാണ് താരത്തിന് ലഭിക്കുന്നത്.

ഈയടുത്ത് താരം തന്റെ അച്ഛന്റെ ഒരു കാര്യം വ്യക്തമാക്കുകയുണ്ടായി.
കുറച്ചു വർഷങ്ങൾക്കു മുമ്പ് താരം ഒരു ബാക്ക് ലെസ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരുന്നു. പക്ഷേ അതിന് ഒരുപാട് വിമർശനങ്ങളുമായി കമന്റ് രേഖപ്പെടുത്തിക്കൊണ്ട് പലരും എത്തി. പല രീതിയിലാണ് താരത്തിനെ വിമർശിച്ചത്.

ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ
തന്റെ ഈ ഫോട്ടോ കണ്ടാൽ അച്ഛൻ എങ്ങനെ പ്രതികരിക്കും…
എന്നിങ്ങനെയുള്ള സദാചാര ചോദ്യങ്ങളാണ് പലരും ഉന്നയിച്ചത്..

പക്ഷേ ഏവരെയും ഞെട്ടിച്ചു കൊണ്ട് താരത്തിന്റെ ഫോട്ടോക്ക് താഴെ, താരത്തിന്റെ അച്ഛൻ തന്നെ കമന്റ്‌ രേഖപ്പെടുത്തുകയായിരുന്നു..
“സൂപ്പർ ഫോട്ടോ” എന്നായിരുന്നു അച്ഛന്റെ കമന്റ്. അതോടു കൂടി വീട്ടുകാർ എന്ത് വിചാരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം പലർക്കും ലഭിക്കുകയുണ്ടായി.

Kani
Kani

Leave a Reply

Your email address will not be published.

*