
പോലീസ് വേഷത്തിൽ ആരാണ് കൂടുതൽ സുന്ദരി. മലയാളത്തിലെ പ്രിയ താരങ്ങളുടെ പോലീസ് വേഷത്തിൽ ഉള്ള ഫോട്ടോകൾ കാണാം.

സിനിമയിൽ ചില കഥാപാത്രങ്ങൾ അത് അവർക്ക് മാത്രമേ നന്നായി ചേരുകയുള്ളൂ. അവരല്ലാതെ ആ കഥാപാത്രത്തെ മറ്റൊരാളുടെ സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും. ആ കഥാപാത്രം അദ്ദേഹത്തിന് ചെയ്യാമായിരുന്നു, ഇയാൾ എന്തിന് ഈ വേഷമണിഞ്ഞു.. അത് അയാൾക്ക് ഒട്ടും ചേരുന്നില്ല.. തുടങ്ങിയ കമന്റുകൾ സിനിമാ ലോകത്ത് സജീവമാണ്.

ചില വേഷങ്ങൾ അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ ചില പ്രത്യേക നടന്മാർക്ക് മാത്രമേ കഴിയുകയുള്ളൂ. ഉദാഹരണത്തിന് വില്ലൻ വേഷങ്ങൾ ചെയ്യുന്ന നടന്മാർ.. ആ വില്ലൻ വേഷത്തിൽ അയാളെ അല്ലാതെ മറ്റൊരാൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയാകും. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് പോലീസ് വേഷങ്ങൾ.

സുരേഷ് ഗോപി എന്ന നടന്റെ പേര് കേൾക്കുമ്പോൾ ആദ്യമായി മനസ്സിൽ ഓടിയെത്തുന്നത് പോലീസ് കഥാപാത്രങ്ങൾ തന്നെയായിരിക്കും. കാരണം ആ വേശത്തിൽ അദ്ദേഹം ചെയ്തുവെച്ച മികവ് മറ്റൊരു നടനും ചെയ്തിട്ടില്ല എന്ന് വേണം പറയാൻ. അതുപോലെതന്നെ ഇപ്പോഴത്തെ യുവനടന്മാരിൽ പൃഥ്വിരാജ് ഒക്കെ പോലീസ് വേഷം കൈകാര്യം ചെയ്യുന്നതിൽ മികച്ചുനിൽക്കുന്നു.

അതുപോലെ തന്നെ ഒരുപാട് നടിമാരും പോലീസ് വേഷത്തിൽ തിളങ്ങിയിട്ടുണ്ട്. ചില നടിമാർ പോലീസ് വേഷം കൈകാര്യം ചെയ്യുന്നതിൽ വളരെ മികച്ചു നിൽക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ ചിലരുടെ പേരാണ് ഇവിടെ വിശദീകരിച്ച് പറയുന്നത്..

മലയാളത്തിൽ എന്നും ലേഡി പോലീസ് വേഷത്തിൽ ആരാണ് മികച്ചതെന്ന് ചോദ്യത്തിന് എല്ലാവരുടെയും ഉത്തരം വാണി വിശ്വനാഥ് എന്ന് തന്നെയായിരിക്കും. കാക്കി വേഷത്തിൽ താരം എന്നും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ദി ട്രൂത്ത്, ജനാധിപത്യം, ഇൻഡിപെൻഡൻസ്, ഉസ്താദ്, ബ്ലാക്ക് ഡാലിയ തുടങ്ങിയ സിനിമകളിലെ കാക്കി വേഷത്തിലുള്ള താരത്തിന്റെ അഭിനയം എടുത്തു പറയേണ്ടതാണ്.

അതുപോലെ ദൃശ്യൻ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ ആശാ ശരത്തും പോലീസ് വേഷം കൈകാര്യം ചെയ്യുന്നതിൽ മിടുക്കിയാണ്. ഐ ജി ഗീതാ പ്രഭാകരൻ മലയാളികൾ ഒരിക്കലും മറക്കാൻ കഴിയില്ല. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലറിയപ്പെടുന്ന മഞ്ജു വാര്യർ പോലീസ് വേഷത്തിൽ തിളങ്ങിയിട്ടുണ്ട്. വേട്ട എന്ന സിനിമയിൽ താരത്തിന്റെ പോലീസ് വേഷത്തിൽ ഉള്ള അഭിനയം ശ്രദ്ധേയമായിരുന്നു.

അതുപോലെ തന്നെ മലയാളത്തിൽ ഒരുപാട് നടിമാര് പോലീസ് വേഷം കൈകാര്യം ചെയ്തുകൊണ്ട് വിജയിച്ചിട്ടുണ്ട്. ഫോറൻസിക് എന്ന സിനിമയിലെ മമ്ത മോഹൻദാസ്, ഗർഡിയൻ സിനിമയിൽ മിയ ജോർജ്, സ്പിരിറ്റ് എന്ന സിനിമയിലെ ലെന, സൂപ്പർമാൻ എന്ന സിനിമയിലെ ശോഭന, പോളിടെക്നിക് എന്ന സിനിമയിൽ ഭാവന തുടങ്ങിയവരുടെ പോലീസ് വേഷത്തിൽ ഉള്ള കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.










