തെന്നിന്ത്യൻ സിനിമാ ലോകത്ത് താര മൂല്യം ഏറെയുള്ള നടിയാണ് നയൻതാര. അഭിനയിച്ച വേഷങ്ങളുടെ മികവുകൾ കൊണ്ട് തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ താരം സ്ഥിരം സാന്നിധ്യമാണ്. സൂപ്പർ സംവിധായകൻ സത്യൻ അന്തിക്കാട് ആണ് നയൻതാരയെ വെള്ളിത്തിരയ്ക്ക് സമ്മാനിച്ചത്. തുടക്കം മുതൽ ഇന്നോളം മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്.
കോളേജിൽ പഠിച്ചിരുന്ന സമയത്ത് മോഡലിംഗ് ചെയ്തിരുന്ന നയൻ താര കൈരളി ടിവിയിൽ ഫോൺ ഇൻ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്. മനസിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടാണ് താരം അരങ്ങേറ്റം കുറിച്ചത്.
2004ൽ മോഹൻലാലിന്റെ നായികയായി ഫാസിലിന്റെ വിസമയത്തുമ്പത്ത് എന്ന സിനിമയിലും സഹോദരിയായി ഷാജി കൈലാസിന്റെ നാട്ടുരാജാവ് എന്ന ചിത്രത്തിലും താരം ചെയ്ത വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. ചെയ്ത വേഷങ്ങളിൽ നിന്നും പ്രേക്ഷകർക്ക് പ്രിയയങ്കരമാണ്.
2005 ൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി രാപ്പകൽ എന്ന സിനിമയിലെ അഭിനയവും ഒരുപാട് പ്രേക്ഷകപ്രീതി താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. തസ്‌കര വീരൻ എന്ന ചിത്രങ്ങളിലും താരം അഭിനയിച്ചു. അതിനു ശേഷം തമിഴിലും മറ്റു ഭാഷകളിലും താരം അഭിനയിച്ചു തുടങ്ങി. തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് നയൻതാര.
ഇപ്പോൾ തമിഴകത്തെ ഒരു വലിയ സിനിമ പ്രതിഫലത്തിന് വിഷയത്തിൽ നടന്ന തർക്കത്തിന് സംബന്ധിച്ച് നയൻതാര നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പയ്യ എന്ന സിനിമയുടെ സംവിധായകൻ. കാർത്തിയും തെന്നിന്ത്യൻ താരസുന്ദരി തമന്നയും തകർത്ത് അഭിനയിച്ച് വമ്പൻ വിജയം നേടിയ ചിത്രമായിരുന്നു പയ്യ.
2010ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് നയൻതാരയെ ആയിരുന്നു. പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം അവർ തള്ളിയതോടെ നയൻതാര പകരം തമന്നയെ അഭിനയിപ്പിക്കുകയായിരുന്നു. ഒരുപാട് സംസാരങ്ങൾക്ക് ശേഷവും പ്രതിഫലം കുറക്കാൻ താരം തയ്യാറായില്ല എന്നാണ് സംവിധായകൻ പറഞ്ഞത്.