മലയാള സിനിമ പുതിയൊരു തലത്തിലേക്ക് കൊണ്ടെത്തിച്ച സിനിമയാണ് ബിരിയാണി. സജിൻ ബാബു എഴുതി സംവിധാനം ചെയ്ത ബിരിയാണി എന്ന സിനിമ ഇന്ത്യയിലെന്നല്ല ആഗോളതലത്തിൽതന്നെ ഒരുപാട് അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന പച്ചയായ യാഥാർത്ഥ്യത്തെ പുറത്തുകൊണ്ടുവരുന്നതിൽ സജിൻ ബാബു വിജയിച്ചു എന്ന് പറയാം.
ഇതിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് കനികുസൃതി എന്ന നടിയുടെ അഭിനയം. ഞെട്ടിക്കുന്ന പ്രകടനം ആണ് താരം സിനിമയിൽ കാഴ്ചവച്ചത്. ഒരു മുൻനിര നടി എന്ന നിലയിൽ തന്നെ തന്റെ മേനിപ്രദർശനം ഒട്ടും മടികൂടാതെ ക്യാമറയ്ക്ക് മുൻപിൽ ചെയ്ത് കൊണ്ട്, ഒപ്പം അഭിനയത്തിലും വിസ്മയിപ്പിച്ച താരം ഇതിലെ അഭിനയത്തിന് കേരളസംസ്ഥാന മികച്ച നടിക്കുള്ള അവാർഡ് നേടി.
ഇതിനുമുമ്പ് പല സിനിമയിലും പ്രത്യക്ഷപ്പെട്ടെങ്കിലും കനികുസൃതി എന്ന നടിയെ സൗത്ത് ഇന്ത്യൻ സിനിമാലോകം അടുത്തറിയുന്നത് ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന താരമാണ് കനി കുസൃതി. തന്റെ നിലപാട് ശരിയാണെന്നു തോന്നിയാൽ ഒട്ടും മടി കാണിക്കാതെ തുറന്നുപറയുന്ന സ്വഭാവമാണ് താരത്തിന്റേത്.
അതിനുശേഷം താരം പല അഭിമുഖങ്ങളിലും പങ്കെടുത്തു. ഈയടുത്ത് താരം ഒരു അഭിമുഖത്തിൽ പുറത്ത് പറഞ്ഞ ചില കാര്യങ്ങളാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” നാടകങ്ങളോട് പ്രത്യേകം ഇഷ്ടം തോന്നിയിരുന്നു. നാടകത്തിന്റെ അന്തരീക്ഷം ഇഷ്ടപ്പെട്ടത് കൊണ്ട് നാടകത്തിൽ അഭിനയിക്കാനാണ് കൂടുതൽ താല്പര്യം. സിനിമയോട് എനിക്ക് വലിയ താല്പര്യമില്ല. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹവും തോന്നിയിട്ടില്ല. “
“നാടകത്തിനുവേണ്ടി പ്രൊഡക്ഷൻ ജോലി വരെ ഞാൻ ചെയ്തിട്ടുണ്ട്. ഫിസിക്കൽ ആക്ടിംഗ് ഇഷ്ടമായതുകൊണ്ട് പാരിസിൽ പോയി പഠിക്കുകയും ചെയ്തു. 2000-2010 വരെയുള്ള മലയാള സിനിമകൾ എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു. ആ സമയത്ത് നിരവധി ഓഫറുകൾ വന്നെങ്കിലും എല്ലാം നിരസിക്കുകയായിരുന്നു”
” കരിയറിന്റെ തുടക്കത്തിൽ കേവലം പണത്തിന് വേണ്ടി മാത്രമാണ് ഞാൻ അഭിനയിച്ചിരുന്നത്. ഞാൻ സെലക്ടീവ് അല്ലായിരുന്നു. പിന്നെ ആ സമയത്ത് തെരഞ്ഞെടുക്കാനുള്ള അവസരം ഇല്ലായിരുന്നു. അഭിനയത്തെ ഗൗരവമായി സമീപിക്കാൻ തുടങ്ങിയിട്ട് കേവലം ആറ് ഏഴ് വർഷം മാത്രമേ ആയിട്ടുള്ളൂ”
” ഇപ്പോൾ സിനിമയോട് കുറച്ച് അഭിനിവേശം ഒക്കെ തോന്നി തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇന്നും ഞാൻ അഭിനയിക്കുന്നത് കേവലം പണത്തിനു വേണ്ടി മാത്രമാണ്”
എന്ന് താരം അഭിമുഖത്തിൽ പറയുകയുണ്ടായി.