
മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് അന്ന രേഷ്മ രാജൻ. പ്രധാനമായും മലയാള സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. സിനിമയിലെത്തുന്നതിനു മുൻപ് ഒരു നഴ്സ് ആയി ജോലി ചെയ്തിരുന്ന താരം 2017- ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

2017 മുതൽ താരം ഈ മേഖലയിൽ സജീവമാണ്.
രണ്ടാമത്തെ സിനിമ ലാൽ ജോസ് സംവിധാനം ചെയ്ത വെളിപ്പാടിന്റെ പുസ്തകം എന്ന സിനിമയായിരുന്നു. 2017 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. സിനിമയിൽ മോഹൻലാലിന്റെ നായികയായിരുന്നു താരം അഭിനയിച്ചത്. താരം ആദ്യമായി അഭിനയിച്ചത് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം ആണ്.

അങ്കമാലി ഡയറീസിലെ കഥാപാത്രമായ ലിച്ചി എന്ന പേരിലും പ്രേഷകരുടെ ഇടയിൽ താരം അറിയപ്പെടുന്നുണ്ട്. താരം ആദ്യം അവതരിപ്പിച്ച കഥാപാത്രത്തിന്റെ മികവ് തന്നെയാണ് അത് സൂചിപ്പിക്കുന്നത്. കലാ ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത മെഡിക്കൽ ഫീൽഡിൽ നിന്നും വന്ന താരം ആദ്യ സിനിമയിലെ കഥാപാത്രത്തിലൂടെ തന്നെ അറിയപ്പെടുക എന്നത് പ്രശംസനീയമാണ്.

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം, Sachin, മധുര രാജ, അയ്യപ്പനും കോശിയും എന്നിവയാണ് താരം അഭിനയിച്ച മറ്റു സിനിമകൾ. ചുരുങ്ങിയ സിനിമകളിലൂടെ ആണെങ്കിലും മികച്ച പ്രേക്ഷക പ്രീതിയും ആരാധക അഭിപ്രായവും താരത്തിന് ഉണ്ടായത് താരത്തിന്റെ അഭിനയ മികവും സൗന്ദര്യവും കൊണ്ട് തന്നെയാണ്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.

അഭിനയ മേഖലയായിരുന്നു കൂടുതൽ താൽപര്യം എങ്കിലും താരം ആദ്യമെത്തിയത് മോഡൽ രംഗത്തായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച താരം ആകെയുണ്ടായിരുന്ന വരുമാന മാർഗമായ നഴ്സിങ് ജോലി ഉപേക്ഷിച്ചു കൊണ്ട് അഭിനയത്തിലേക്ക് വരാനുള്ള തീരുമാനം ഉചിതമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഓരോ കഥാപാത്രങ്ങളും.

താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പുതിയ ഫോട്ടോസാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. എന്റെ പുതിയ പ്രണയം കണ്ടെത്തിയിരിക്കുന്നു എന്ന ക്യാപ്ഷനോട് കൂടി രാത്രി നടത്തിയ ബൈക്ക് റൈഡിന്റെ ഫോട്ടോസാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.









