
പാടാത്ത പൈങ്കിളിയിലെ കണ്മണിയുടെ കിടിലൻ ഫോട്ടോകൾ തരംഗമാകുന്നു.

സിനിമകളെ പോലെ തന്നെ മലയാളികൾക്ക് എന്നും ഇഷ്ടമാണ് സീരിയലുകളും. മലയാളികൾക്ക് എന്നല്ല ടെലിവിഷൻ പ്രേക്ഷകർക്കെല്ലാം സീരിയലുകളും റിയാലിറ്റി ഷോകളും വളരെയധികം ഇഷ്ടമാണ്. അതു കൊണ്ടു തന്നെ സിനിമാ മേഖലയിലെ പോലെ തന്നെ സീരിയൽ രംഗങ്ങളിൽ അഭിനയിക്കുന്നവർക്കും ആരാധകർ ഏറെയുണ്ട്.

അഭിനയ മികവ് നോക്കി തന്നെയാണ് പ്രേക്ഷകർ ഈ മേഖലയിൽ ഉള്ളവരെയും ഇഷ്ടപ്പെടുന്നത്. തങ്ങൾ ഇഷ്ടപ്പെടുന്ന നായികമാരും നായകന്മാരും ഉള്ള പരമ്പരകൾ കാത്തിരിക്കുകയാണ് ഓരോരുത്തരും. വീട്ടമ്മമാരുടെ ഇഷ്ടത്തിനൊത്ത് സീരിയൽ പരമ്പര കളുടെയും ഗതിവിഗതികളിൽ മാറ്റം വരുന്നുണ്ട്. പണ്ടത്തെ കണ്ണീരും കിനാവും സീരിയലുകളെക്കാൾ ഇന്ന് താല്പര്യം വില്ലൻ വില്ലത്തി വേഷങ്ങളോടാണ്.

ചാനലുകളുടെ കൂട്ടത്തിൽ ഏഷ്യാനെറ്റ് എന്നും പ്രേക്ഷകരുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് പരമ്പരകൾ സംരക്ഷണം ചെയ്യുന്ന ചാനലാണ്. അതുകൊണ്ട് തന്നെയാണ് ചാനൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകൾക്ക് പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് ആരാധകർ ഉണ്ടാക്കുന്നതും. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ മലയാളത്തിലെ ഏറ്റവും കൂടുതൽ
ടി ആർ പി റേറ്റിങ്ങ് ഉള്ള പരമ്പരയിൽ ഒന്നാണ് എന്നത് എടുത്തു പറയേണ്ടതു തന്നെയാണ്.
പാടാത്ത പൈങ്കിളി എന്ന സീരിയൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് കണ്മണി.

ഒരു പാവം നാട്ടുമ്പുറത്ത് പെണ്ണാണ് കണ്മണി. ഇരിപ്പിലും നടപ്പിലും നോട്ടത്തിലും നാട്ടിൻ പുറങ്ങളിലെ നിഷ്കളങ്കതയും ഉണ്ട് എന്നും പറയാം. കണ്മണി എന്ന കഥാപാത്രത്തെ മിനിസ്ക്രീനിൽ മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന നായികയാണ് മനീഷ മഹേഷ്. തികഞ്ഞ അഭിനയ വൈഭവം കൊണ്ട് ഒരുപാട് ആരാധകരെയും താരം നേടി. ചെറുപ്പം മുതലേ മോഡലിംഗ് നോട് അതീവ താല്പര്യം ഉള്ള ആളായിരുന്നു താരം.

ടിക്ടോക് എന്ന ശ്രദ്ധേയമായ പ്ലാറ്റ് ഫോമിലൂടെയാണ് താരം അഭിനയ മേഖലയിൽ ശ്രദ്ധേയമായ വ്യക്തിത്വം ആകുന്നത്. പിന്നീട് ഓഡിഷനീലൂടെ പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കുകയായിരുന്നു. ടിക്ടോക്കിലൂടെ വീഡിയോ അപ്‌ലോഡ് ചെയ്ത് തുടങ്ങിയ താരം തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ട് കളിൽ പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രസ്സിൽ ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുക്കുകയായിരുന്നു.









