മാമാങ്കം എന്ന മമ്മുട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരങ്ങൾ ആണ് പ്രച്ചിയും ഇനിയയും. ജീവൻ വെടിഞ്ഞ ചാവേറുകളുടെ കഥ പറഞ്ഞ മാമാങ്കത്തിൽ ഉണ്ണിമായ ഉണ്ണി നീലി എന്നീ കഥാപാത്രങ്ങളാണ് ഇവർ ചെയ്തത്. ഇപ്പോൾ ഷൂട്ടിംഗ് ദിവസം എടുത്ത രണ്ടുപേരുടെയും അടിപൊളി ഒരു ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സിനിമ സീരിയൽ രംഗത്തും, കായികരംഗത്തും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് പ്രാചി ടെഹ്‌ലൻ. നടി എന്നതിലുപരി താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടത് കായിക താരമെന്ന പേരിലാണ്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കായിക രംഗത്ത് തിളങ്ങി നിന്ന താരം ക്യാമറക്ക് മുമ്പിലും തന്റെ അഭിനയ മികവു തെളിയിച്ചു.
നെറ്റ് ബോൾ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന താരം. അതുപോലെതന്നെ ഒരു മികച്ച ബാസ്കറ്റ് ബോൾ താരം കൂടിയാണ് പ്രാചി. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിനെ നയിച്ച ക്യാപ്റ്റനാണ് പ്രാച്ചി. താരത്തിന്റെ ക്യാപ്റ്റൻസിയുടെ കീഴിൽ 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ടീം ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു.
2016 ൽ ദിയ ആർ ബാതി ഹം എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. 2017 ൽ പുറത്തിറങ്ങിയ അർജൻ ആണ് താരത്തിന്റെ ആദ്യസിനിമ. മാമാങ്കത്തിലെ ശ്രദ്ധേയമായ വേഷം ചെയ്ത് തന്റെ ആരാധകരുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയിരിക്കുകയാണ് താരം.
മലയാളം, തമിഴ് സിനിമകളിൽ സജീവ സാനിധ്യമാണ് ഇനിയ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക മനസ്സുകളെ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇനിയ എന്ന സ്റ്റേജ് പേരിൽ അറിയപ്പെടുന്ന താരത്തിന്റെ യഥാർത്ഥ പേര് ശ്രുതി സവാന്ത് എന്നാണ്. വാഗയി സൂടെ വാ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന്റെ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് താരം നേടിയിട്ടുണ്ട്.
2004 മുതൽ സിനിമ ലോകത്ത് സജീവമാണ് താരം. റൈൻ റൈൻ കം എഗൈൻ എന്ന സിനിമയിൽ കോളേജ് സ്റ്റുഡന്റ് ആയി അഭിനയം ആരംഭിച്ച നടിയാണ് ഇനിയ. പടകശാലായി ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പല ഫോട്ടോഷൂട്ട്കളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. നാല് ലക്ഷത്തിനു മുകളിൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിലൂടെ ഫോള്ളോ ചെയ്യുന്നുണ്ട്.