ബോൾഡ് വേഷത്തിൽ തിളങ്ങി പ്രിയതാരം. ഫോട്ടോകൾ കാണാം.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ മിസ്റ്റീരിയസ് സിനിമയാണ് കോൾഡ് കേസ്. പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ സിനിമ വൻവിജയമാണ് കൈവരിച്ചത്. തനു ബാലക് സംവിധാനം ചെയ്ത സിനിമ ആമസോൺ പ്രൈം വീഡിയോ യിലാണ് റിലീസ് ചെയ്തത്.
കൊറോണക്കാലത്ത് ആണ് സിനിമ നടക്കുന്നത് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. സിനിമയിൽ അഭിനയിച്ച ഒട്ടുമിക്ക എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എസിപി സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഈ സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് മേധാ പദ്മജ.
ഫ്രീലാൻസ് ജേർണലിസ്റ്റായ മേധ പത്മജയുടെ കഥാപാത്രം വെള്ളിത്തിരയിൽ അവതരിപ്പിച്ചത് ആദിതി ബാലനായിരുന്നു. മികച്ച പ്രകടനമാണ് താരം ഈ സിനിമയിൽ കാഴ്ചവെച്ചത്. യഥാർത്ഥ ജീവിതത്തിൽ താരം ഒരു ലോയർ കൂടിയാണ്. 2017 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്.
സിനിമയിൽ എന്നതുപോലെതന്നെ താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. മൂന്നു ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്.
കോൾഡ് കേസ് എന്ന സിനിമയിൽ സാധാ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തികച്ചും ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നുണ്ട്.
എന്നൈ അറിന്താൽ എന്ന തമിഴ് സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് താരത്തിന്റെ ആദ്യസിനിമ ആണെങ്കിലും അഭിനയപ്രാധാന്യമുള്ള സിനിമയെന്ന നിലയിൽ താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത് 2017 ൽ പുറത്തിറങ്ങിയ അരുവി എന്ന തമിഴ് സിനിമയിലാണ്. കോൾഡ് കേസ് താരത്തിന്റെ ആദ്യ മലയാള സിനിമയാണ്.