അറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് മോഡലും ചലച്ചിത്ര നടിയുമാണ് എമി ജാക്സൺ. തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ തേടുന്നത്. താരം തന്റെ പതിനാറാം വയസ്സിൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സൗന്ദര്യത്തിന് ഒപ്പം നിൽക്കുന്ന അഭിനയ മികവും താരത്തിൽ ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരം ചലച്ചിത്ര മേഖലയിലേക്ക് എത്തപ്പെട്ടു.
താരം 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യ മത്സരത്തിൽ വിജയിയായിരുന്നു. തൊട്ടടുത്ത വർഷം 2010-ൽ പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കു താരം പ്രവേശിക്കുകയും ചെയ്തു. പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനയമാണ് താരം ഓരോ സിനിമയിലും കാഴ്ചവച്ചത്.
ഏക് ദീവാനാ ഥാ, തങ്കമകൻ, ഐ, തെരി, 2.0 എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ. സൂപ്പർ ഗേൾ ടെലിവിഷൻ പരമ്പരയിൽ സാറ്റേൺ ഗേൾ ഇമ്ര അർദീൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്. താരത്തിനെ കുറിച്ചുള്ള ഓരോ വാർത്തകൾക്കും വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.
ഇപ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. നടി എമി ജാക്സണും പ്രതിശ്രുത വരൻ ജോർജ് പനയോട്ടും വേർപിരിയുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത്. ജോർജുമൊത്തുള്ള ചിത്രങ്ങൾ നടി സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതാണ് ഊഹാപോഹങ്ങൾക്കു കാരണം എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2019ലാണ് എമിയുടെയും ജോർജിന്റെയും വിവാഹ നിശ്ചയം നടന്നത്. അധികം വൈകാതെ താൻ അമ്മയാകാൻ ഒരുങ്ങുകയാണെന്ന വാർത്തയും താരം പങ്കുവെക്കുകയും അതേ വർഷം ഇരുവർക്കും ആൺകുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. വലിയ ആഘോഷമായി ഇരുവരും ഇവയെല്ലാം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
മകന്റെ പേര് ആൻഡ്രിയാസ് എന്നാണെന്ന് വ്യക്തമാക്കി മകനും ജോർജിനുമൊപ്പം ആശുപത്രിയിൽ നിന്ന് പകർത്തിയ ചിത്രവും താരം പങ്കുവച്ചിരുന്നു. ഇതിനുശേഷം ഫാദർസ് ഡേക്കും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പക്ഷേ ഇപ്പോൾ താരം ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.