
മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് അനു ഇമ്മാനുവൽ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബാലതാരമായാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.

2011 ൽ ജയറാം സംവൃത സുനിൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സ്വപ്നസഞ്ചാരി എന്ന സിനിമയിൽ ബാലതാരമായാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവന്നത്. പിതാവ് തങ്കച്ചൻ ഇമ്മാനുവൽ ആയിരുന്നു സ്വപ്നസഞ്ചാരിയുടെ സംവിധായകൻ. താരം ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലായിരുന്നു. തുടക്കം മുതൽ താരം ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു.

2016 ൽ നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയാണ് താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത്. അതിലെ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചതിലൂടെ ജനകീയ താരമായി മാറുകയും അതിനു ശേഷം തമിഴിലും തെലുങ്കിലും പ്രത്യക്ഷപ്പെടുകയും ചെയ്തു.

മഞ്ജു ആണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. വിശാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ മൂവി തുപ്പരിവാലൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. താരമിപ്പോൾ തെലുങ്ക് സിനിമയിൽ സജീവമാണ്. ഏതു ഭാഷയിൽ ആണെങ്കിലും ഏത് വേഷമാണെങ്കിലും താരം അനായാസം അവ കൈകാര്യം ചെയ്യും. അതു കൊണ്ടു തന്നെയാണ് താരത്തിന് ഭാഷകൾക്ക് അതീതമായ ആരാധകർ ഉണ്ടായത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

താരത്തിന്റെതായി ഏറ്റവും ലേറ്റസ്റ്റായി പുറത്തു വന്ന ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.









