മധുര പ്രതികാരമായിട്ടാണോ ഈ മടങ്ങിവരവ്… ജൂഹിയുടെ രണ്ടാം വരവ് ആഘോഷിച്ച് പ്രേക്ഷകര്‍… ആശംസ അറിയിച്ച് ഭാവി വരനും…

in Entertainments

മലയാള ചാനൽ പരമ്പര ചരിത്രത്തെ തന്നെ ഇളക്കിമറിച്ച പരമ്പരയാണ് ഉപ്പും മുളകും. പരമ്പരകൾ പതിവുപോലെ പിന്തുടർന്നു വരുന്ന ക്ലീഷേകൾ ഒന്നുമില്ലാതെ അവതരണ വൈവിധ്യം കൊണ്ട് തന്നെയാണ് ഉപ്പും മുളകും തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടത്. ഒരു കുടുംബവുമായി ചുറ്റിപറ്റി ഉണ്ടാകുന്ന ചെറിയ ചെറിയ തമാശകളും മറ്റുമായി നീണ്ടുപോയ ചിരി എപ്പിസോഡുകൾ.

മറ്റുള്ള പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ അതുകൊണ്ടുതന്നെ പരമ്പരക്ക് തുടക്കം മുതൽ തന്നെ വലിയ പ്രേക്ഷകർ പിന്തുണയും മികച്ച ആരാധക അഭിപ്രായവും നേടാൻ കഴിഞ്ഞു. പരമ്പരയിലെ ഓരോ അഭിനേതാക്കളും മികച്ച പാവ അഭിനയ പ്രകടനങ്ങൾ കാഴ്ചവച്ചത് കൊണ്ട് തന്നെയാണ് പരമ്പര ഏറ്റവും കൂടുതൽ മികച്ച നിൽക്കുന്നത്.

പരമ്പരയിലെ ഓരോ അഭിനേതാക്കൾക്കും അസൂയാവഹമായ പ്രേക്ഷക പിന്തുണയും ആരാധക വൃന്ദവും സ്വന്തമായുണ്ട്. കൂട്ടത്തിൽ ഏറ്റവും ജനകീയമായ അഭിനേത്രിയായിരുന്നു ജൂഹി റുസ്തഗി. താരത്തിന് ഒട്ടേറെ പ്രേക്ഷകരും ആരാധക പിന്തുണയും പ്രീതിയും ഉണ്ട് എന്ന് താരം പരമ്പരയിൽ നിന്ന് പിൻവാങ്ങിയതിനു ശേഷമാണ് സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞത്.

ഉപ്പും മുളകിലെ വിവാഹ എപ്പിസോഡുകള്‍ കഴിഞ്ഞതോടെയാണ് താരം ഇതില്‍ നിന്നും പോയത്. ഇതിന് പിന്നാലെ തിരിച്ച് വരണം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞെങ്കിലും പഠിതത്തില്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയാണ് മാറി നിന്നതെന്ന് നടി വ്യക്തമാക്കുകയായിരുന്നു. ഇതോടൊപ്പം തന്നെ ഭാവിവരൻ ഒപ്പമുള്ള ചിത്രവും താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു.

820K ഫോളോവേഴ്‌സാണ് ജൂഹിക്ക് ഇന്‍സ്റ്റയിലുള്ളത്. ബിഗ് സ്‌ക്രീനില്‍ നിറയുന്ന താരസുന്ദരിമാര്‍ക്കൊപ്പം തന്നെയുള്ള ഫോളോവേഴ്സും ജൂഹിക്ക് ഇന്റസ്റ്റയിലുണ്ട്. ഉപ്പും മുളക് പരമ്പരയിലെ അഭിനയത്തിൽ നിന്ന് താരം താൽക്കാലികമായി വിട്ടുനിന്നു എങ്കിലും സമൂഹ മാധ്യമങ്ങളിൽ എല്ലാം സർവ്വ സജീവമായി താരം ഇടപഴകുന്നുണ്ടായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഉപ്പും മുളകും മറ്റൊരു പേരില്‍ തിരിച്ചെത്തുന്നു എന്ന റിപ്പോര്‍ട്ട് എത്തിയിരുന്നു. വലിയ ആരവത്തോടെ പ്രേക്ഷകർ ആ വാർത്തയെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം വരവില്‍ ആദ്യം ഉള്ള എല്ലാ കഥാപാത്രങ്ങളും ഉണ്ട് എന്നും ഓണത്തോട് അടുപ്പിച്ച ഉപ്പും മുളകും വീണ്ടും തിരിച്ചെത്തുന്നു എന്നുമാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

എരിവും പുളിയും എന്നാണ് പുതിയ പരമ്പരയുടെ പേര്. ഇപ്പോള്‍ ജൂഹിയുടെ രണ്ടാം വരവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രേക്ഷകർ ഒന്നടങ്കം രംഗത്തുണ്ട്. ജൂഹിയുടെ ഭാവി വരന്‍ റോവിനും കൂടെയുണ്ട്. എന്റെ മോട്ടിവേറ്റര്‍ എന്നാണ് ജൂഹി റോവിന് മറുപടി നല്‍കിയത്. അതേസമയം, മധുര പ്രതികാരമായിട്ടാണ് അല്ലേ ഈ മടങ്ങിവരവെന്നും ആരാധകര്‍ ജൂഹിയോട് ചോദിക്കുന്നുണ്ട്.

Juhi
Juhi
Juhi
Juhi
Juhi
Juhi
Juhi
Juhi
Juhi

Leave a Reply

Your email address will not be published.

*