സ്റ്റൈലിഷ് ലഹങ്കയിൽ മനം മയക്കി പ്രിയതാരം… സുന്ദര ഫോട്ടോകൾ പങ്കുവെച്ച് ലിയോണ ലേശോയ്….

സിനിമകളെല്ലാം വിജയം ആകുന്നത് നായികാ നായകന്മാരുടെ അഭിനയ വൈഭവം കൊണ്ട് മാത്രമല്ല. നായികമാരൊടൊപ്പം നായകൻമാരോടൊപ്പം സിനിമയിലെ പ്രധാനപ്പെട്ട കഥ മുഹൂർത്തങ്ങളിൽ എല്ലാം നിറഞ്ഞ അഭിനയിക്കുന്ന സഹതാരങ്ങളുടെ അഭിനയ മികവു കൊണ്ടു കൂടിയാണ്. ഒരു സിനിമയിൽ പോലും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടാത്തവരായിരിക്കും ഇത്തരത്തിലുള്ള പലരും.

മികച്ച സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അഭിനയിക്കുകയും മുഴുനീള കഥാപാത്രമായി സിനിമയിൽ നിറഞ്ഞാടുകയും ചെയ്ത് ഒരുപാട് കലാകാരന്മാരും കലാകാരികളും മലയാള സിനിമകളിൽ സ്വന്തമായുണ്ട്. പ്രധാന വേഷം അഭിനയിച്ചിട്ടില്ല എങ്കിലും ചെയ്ത വേഷങ്ങളിലൂടെ അവർ പ്രേക്ഷക ഹൃദയങ്ങളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുകയാണ്.

ഇത്തരത്തിൽ കൂടുതലും സഹ നടി വേഷത്തിൽ തിളങ്ങി നിന്ന താരമാണ് ലിയോണ ലേശോയ്. 2011 മുതൽ താരം അഭിനയരംഗത്ത് സജീവമാണ്. നടിയായും മോഡലായും തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവന്നത് എങ്കിലും അഭിനയ വൈഭവം കൊണ്ട് തന്നെയാണ് ഈ മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ളത്.

2012 ൽ പുറത്തിറങ്ങിയ കലികാലം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിലാണ്. പിന്നീട് തുടർച്ചയായി ഒരുപാട് മികച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചു ഇതിലൂടെ താരം ജനകീയ നടിയായി മാറുകയാണുണ്ടായത്.

മലയാളത്തിന് പുറമെ ഒരു തെലുങ്ക് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2020 ൽ പുറത്തിറങ്ങിയ ഇതുരീത എന്ന തെലുങ്ക് സിനിമയിൽ രാഘവി എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദേവി മന്ദാരം എന്ന ആൽബം സോങ്ങിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ്. സ്റ്റൈലിഷ് ലഹങ്കയിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Leo
Leo
Leo
Leo
Leo
Leo
Leo
Leo
Leo