കിടിലൻ ഫോട്ടോകളുമായി മാധുരി ദീക്ഷിത്… പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു….

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് മാധുരി ദീക്ഷിത്. 1980 – 1990 കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻ നിര നായികയായിരുന്നു താരം. 2008 ലാണ് രാജ്യം പത്മശ്രീ ബഹുമതി നൽകി താരത്തെ ആദരിച്ചത്. താരം ചെറുപ്പം മുതൽ തന്നെ പഠന മേഖലയിലും കലാകായിക രംഗങ്ങളിലും മികവു പുലർത്തുകയും താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

താരത്തിന് മൈക്രോ ബയോളജിയിൽ താൽപ്പര്യമുണ്ടയിരുന്നു. ഇത് കൂടാതെ ചെറുപ്പം മുതൽ എട്ട് വർഷത്തോളം താരം കഥക് നൃത്തവും അഭ്യസിച്ചിട്ടുണ്ട്. 1984ലാണ് താരം അഭിനയ മേഖലയിലേക്ക് ചുവടു മാറുന്നത്. ആദ്യമായി അഭിനയിച്ച ചിത്രം അബോദ് എന്ന ചിത്രമാണ്. ആദ്യസമയത്ത് അഭിനയിച്ച ചെറിയ ചെറിയ വേഷങ്ങൾ പോലും ശ്രദ്ധേയമായ രൂപത്തിൽ കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

1988-ൽ പുറത്തിറങ്ങിയ തേസാബ് എന്ന ചിത്രത്തിൽ അഭിനയിച്ചത് കരിയറിലെ തന്നെ വലിയ ഒരു വഴിത്തിരിവായിരുന്നു. ഇത് ഒരു വിജയ ചിത്രമായിരുന്നു. ഇതിനു ശേഷം രാം ലഖൻ , പരിന്ത, ത്രിദേവ് , കിഷൻ കനൈയ്യ എന്നീചിത്രങ്ങളിൽ അഭിനയിച്ചത് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സഹായിച്ചു. 1990-ൽ അമീർ ഖാൻ നായകനായി അഭിനയിച്ച ദിൽ എന്ന ചിത്രത്തിൽ നായിക വേഷം ഫിലിംഫെയർ – മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു.

ഇതിനു ശേഷം സാജൻ, ബേട്ട , ഖൽനായക് , ഹം ആപ്കേ ഹേ കോൺ, രാജ എന്നീ ചിത്രങ്ങളും വിജയങ്ങളായി. 1994 പുറത്തിറങ്ങിയ ഹം ആപ്കേ ഹേ കോൻ എന്ന ചിത്രം അന്ന് ഉർദു-ഹിന്ദി സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരവ് നേടി കൊടുത്ത ചിത്രമായിരുന്നു. ഓരോ സിനിമകളിലൂടെയും താരം നേടിയത് മികച്ച ആരാധന പിന്തുണയാണ്.

അഭിനയത്തിൽ കൂടാതെ നൃത്തത്തിലും താരം വളരെയധികം അഭിവൃദ്ധി നേടിയിരുന്നു. താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ മികച്ച നൃത്ത രംഗങ്ങൾ താരം കാഴ്ച വച്ചിട്ടുണ്ട്. ഇന്നും പ്രസിദ്ധമായ ഉർദു-ഹിന്ദി ഗാനമായ എക് ദോ തീൻ എന്ന ഗാന രംഗത്തെ നൃത്തം വളരെ പ്രസിദ്ധമാണ്. വലിയ വിജയകരമായ പല ചിത്രങ്ങളിലെ അഭിനയത്തെ പോലെ തന്നെ ഡാൻസുകളും ശ്രദ്ധേയമാണ്.

അഭിനയത്തിലും നൃത്തത്തിലും അതീവ തല്പരയും പ്രാഗത്ഭ്യം തെളിയിച്ച നർത്തകിയുമായതു കൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് ഒരു കിടിലൻ ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri
Madhuri