
മലയാള സിനിമ ലോകം അതുല്യ പ്രതിഭകളായ നായികാനായകൻമാരെ കൊണ്ട് സമ്പുഷ്ടമായതു പോലെതന്നെ ബാലതാരങ്ങളെ കൊണ്ടും സമ്പന്നമാണ്. ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് സിനിമാ ലോകത്ത് സജീവമായ താരമാണ് നയൻതാര ചക്രവർത്തി. 2005 മുതൽ അഭിനയ രംഗത്ത് സജീവമാണ് താരം.

മറ്റു ബാലതാരങ്ങൾ നിന്നും നയൻതാര ചക്രവർത്തിയെ വിട്ടു നിർത്തുന്നതും വ്യത്യസ്തമാക്കുന്നതും ആയ ഒരുപാട് ഘടകങ്ങളുണ്ട് താരത്തിന്റെ ജീവിതത്തിന്റെ വിജയത്തിനു പിന്നിൽ. അതുകൊണ്ടു തന്നെയാണ് ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞത്.

സിനിമയിൽ തിളങ്ങുമ്പോൾ തന്നെ മോഡലായും താരം തിളങ്ങിയിട്ടുണ്ട്. ബാലതാരമായി അരങ്ങേറിയ താരത്തിന് ആരാധകരേറെയാണ്. വേറിട്ട അഭിനയ ശൈലിയും സംസാര രീതിയും പിന്തുടർന്നു കൊണ്ടാണ് താരം ആരാധകരുടെ മനസ്സ് കീഴടക്കിയത്. അതുതന്നെയാണ് താരത്തിന് ആരാധകർ ഇത്രത്തോളം വർദ്ധിക്കാനും കാരണം.

കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് ബാലതാരമായി അഭിനയ രംഗത്തേക്ക് താരം കടന്നു വന്നത്. ഇപ്പോഴും താരം അഭിനയിച്ച ആദ്യ സിനിമയിലെ വേഷവും ഡയലോഗുകളും മലയാളികൾക്ക് സുപരിചിതമായിരിക്കും. പിന്നീട് ഒരുപാട് സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിനു സാധിച്ചു. ചെയ്ത വേഷങ്ങൾ എല്ലാം മികച്ചതായിരുന്നു.

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചു. മലയാള ഭാഷയിൽ അരങ്ങേറി മറ്റു ഭാഷകളിലേക്ക് ചേക്കേറുന്നത് അതി വിരളവും ഒന്നും അല്ല. പക്ഷേ ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഒട്ടനവധി ഭാഷയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. തമിഴിൽ കുസേലൻ, തെലുങ്ക് പതിപ്പായ കഥനായകുടു എന്നീ സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

2005 ലെ മികച്ച ബാല താരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് തരത്തിനാണ് ലഭിച്ചത് എന്ന് നേട്ടങ്ങൾക്കൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇന്സ്റ്റാഗ്രാമിൽ ഏകദേശം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ പങ്കുവെക്കുന്നതെല്ലാം വളരെ പെട്ടന്ന് താരംഗമാവാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയാണ്. സ്റ്റൈലിഷ് ലഹങ്കയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.









