ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പൂർവ്വ നടിയും നിലവിൽ ടെലിവിഷൻ അവതാരകയുമാണ് പൂജ ബേദി. കലാ മേഖലയിൽ അറിയപ്പെടുന്ന ഒരു കുടുംബത്തിലാണ് താരം ജനിച്ചത്. പ്രസിദ്ധ ക്ലാസിക്കൽ ഡാൻസുകായിയായ പ്രോതിമ ബേദിയുടെയും അന്താരാഷ്ട്ര ചലച്ചിത്രനടനായ കബീർ ബേദിയുടെയും മകളാണ് പൂജ.
1991 മുതൽ 1995 വരെ പൂജ ബോളിവുഡ് ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ഈ സമയത്ത് തന്നെ പൂജ ധാരാളം വാണിജ്യ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാമസൂത്ര ഗർഭനിരോധന ഉറയുടെ പരസ്യത്തിലാണ് പൂജ ശ്രദ്ധിക്കപ്പെട്ടത്. താരം ആദ്യമായി അഭിനയിച്ച സിനിമ 1991 ൽ പുറത്തിറങ്ങിയ വിഷ്‌കന്യ എന്ന ചിത്രമാണ്.
1992 ൽ അമീർ ഖാനോടൊപ്പം അഭിനയിച്ച ജോ ജീത വഹി സികന്ദർ എന്ന ചിത്രം പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടിയിരുന്നു. ഇപ്പോൾ പൂജ സൂ ചാനലിൽ നോട് ജസ്റ്റ് പേജ്-3 , ജസ്റ്റ് പൂജ എന്നീ പരിപാടികളിൽ അവതാരകയാണ്. അഭിനയ മേഖലയിലും അവതരണ മേഖലയിലും താരം വ്യത്യസ്തത പ്രകടിപ്പിച്ചു കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്.
1995ലാണ് താരം വിവാഹിതയാകുന്നത്. ഫർഹാൻ എബ്രഹാമാണ് താരത്തിന്റെ ജീവിതപങ്കാളി. വിവാഹത്തോടെ താരം അഭിനയ മേഖലയിൽ നിന്നും വിട്ടു നിന്നിരുന്നു. 2022ൽ ഡിവോഴ്സ് വാങ്ങിയതിനു ശേഷം അഭിനയം വീണ്ടും തുടങ്ങുകയാണ് ഉണ്ടായത്. താരത്തിന് രണ്ട് മക്കളുണ്ട്. രണ്ടാം വരവിലും മികച്ച പ്രേക്ഷകപ്രീതി താരം തുടർത്തുന്നുണ്ട്.
ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റി, HIV/ AIDS ബോധവൽക്കരണം, ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണം എന്നീ പരിപാടികൾക്കു പിന്നിലെല്ലാം താരം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലും താരത്തിന് നിറഞ്ഞ കയ്യടിയും പ്രേക്ഷക പിന്തുണയും മികച്ച ആരാധക അഭിപ്രായങ്ങളും ഉണ്ട്.
ഇപ്പോൾ താരം സാമൂഹിക മാറ്റത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ചെറുപ്പ കാലത്തെ അവസ്ഥയിൽ നിന്ന് ഇപ്പോൾ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചു എന്നാണ് താരം പറഞ്ഞതിന് ചുരുക്കം. എന്റെ ചെറുപ്പ കാലത്ത് കന്യക, അവിവാഹിത, ബോയ്ഫ്രണ്ട് ഇല്ലാത്തവൾ എന്നിങ്ങനെയുള്ള വേർതിരിവ് ഉണ്ടായിരുന്നു. ഇപ്പൊൾ എല്ലാരും ‘പേർസണൽ ലൈഫ്’ എന്ന രീതിലേക്ക് മാറി എന്നാണ് താരം പറഞ്ഞത്.