തുണി കുറച്ച് അഭിനയിച്ചില്ലെങ്കിൽ വേറെ നടിമാർ വരും, അതുകൊണ്ടാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്… ഞരമ്പന്റെ കമന്റിന് ചുട്ട മറുപടി നൽകി സനുഷ…

in Entertainments

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബാലതാരങ്ങൾ നായികാ പദവിയിലും മലയാളത്തിൽ തിളങ്ങിയിട്ടുണ്ട്. ബാലതാരമായി അഭിനയിച്ച വേഷങ്ങളും നായികാ പദവിയിലെത്തിയ വേഷങ്ങളും പ്രേക്ഷകർ ഒരുപോലെ സ്വീകരിച്ച അഭിനേത്രിയാണ് സനുഷ. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് താരം.

സിനിമ അഭിനയത്തിൽ നിന്ന് പഠനാവശ്യാർത്ഥം മാറിനിന്നു എങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം സജീവമായിരുന്നു. ലോക്ക് ഡൗണിന്റെയും കോവിഡിന്റെയും ഘട്ടങ്ങളിലെല്ലാം ചെറിയ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പോലും താരം സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ടായിരുന്നു.

എപ്പോഴും മികച്ച രൂപത്തിൽ ഫോട്ടോകൾക്ക് പോസ്റ്റ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്ന താരം കഴിഞ്ഞ ദിവസം കുറച്ച് ബോൾഡ് ലുക്കിൽ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുകയുണ്ടായി. അതിനെ തുടർന്നുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ പുരോഗമിക്കുകയാണ് ഇപ്പോൾ. ആ ഫോട്ടോയ്ക്ക് താഴെ ഒരു ഞരമ്പൻ കമന്റ് ഇട്ടതാണ് ചർച്ചകൾക്ക് ചൂട് കൂട്ടുന്നത്.

ഷാ ഷാ എന്ന അക്കൗണ്ടിൽ നിന്നാണ് അശ്ലീല ചുവയുള്ള ഞരമ്പൻ കമന്റ് വന്നിരിക്കുന്നത്. “നിങ്ങളിൽ പലരും ഈ നടിയെ കുറ്റപ്പെടുത്തുന്നത് ഞാൻ കണ്ടു. പക്ഷേ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. ഇപ്പോൾ മിക്ക നടിമാർക്കും ചാൻസുകൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഫീൽഡിൽ പിടിച്ചുനിൽക്കാൻ പല കാര്യങ്ങളും ചെയ്തേ പറ്റൂ. മോഡേൺ ആയി തുണി കുറച്ച് അഭിനയിക്കണം. എങ്കിൽ മാത്രമേ അവസരങ്ങൾ വരുകയുള്ളൂ. ഇല്ലെങ്കിലും ഇതിലും തുണി കുറച്ച് അഭിനയിക്കുന്ന നടിമാർ വന്ന് അവസരങ്ങൾ കൈക്കലാക്കും” എന്നാണ് കമൻറ്.

ഉരുളക്കുപ്പേരി പോലെ സനുഷ ചുട്ട മറുപടിയും ഇയാൾക്ക് നൽകിയിട്ടുണ്ട്.“ആദ്യം സ്വന്തം പേരും ഫോട്ടോയും ഇട്ടു സ്വന്തം അക്കൗണ്ടിലൂടെ അഭിപ്രായം പറയുവാനുള്ള ധൈര്യം കാണിക്കുക. എന്നിട്ട് മതി ബാക്കിയുള്ളവരുടെ ജീവിതത്തിലെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ. സിനിമയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവരെകാൾ കൂടുതൽ സിനിമയെ കുറിച്ച് അറിയും എന്നാണ് ഈ ഫേക്ക് ചേട്ടൻറെ വിചാരം” എന്നാണ് താരം നൽകിയ മറുപടി.

സമൂഹ മാധ്യമങ്ങളിൽ എത്ര ചൊറി കമന്റ് ഇടുന്നവർക്കും ഒരുപാട് പിന്തുണ ലഭിക്കുന്ന ഒരു സമയമാണ് ഇപ്പോൾ ഇത്തരത്തിൽ സനുഷ കിടിലൻ മറുപടി നൽകിയിട്ടും വളരെ കുറച്ചുപേർ മാത്രമാണ് സനുഷയെ പിന്തുണക്കുന്നത്. അങ്ങനെയാണ് ഇപ്പോൾ മലയാളി ലോകത്തിന്റെ അവസ്ഥ എന്ന് വേണം മനസ്സിലാക്കാൻ.

Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha

Leave a Reply

Your email address will not be published.

*