മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നയൻതാര. മലയാള സിനിമയിലൂടെ താരം അഭിനയം തുടങ്ങുകയും മലയാളത്തിലും അന്യ ഭാഷകളിലും സൂപ്പർ സ്റ്റാർ ആകുകയും ചെയ്തു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ കൂടെ തന്നെയാണ് താരത്തിൻ്റെ ആദ്യകാല സിനിമകളെല്ലാം തന്നെചെയ്തത്.
തമിഴിലും അരങ്ങേറ്റ സമയത്തു തന്നെ മുൻ നിര നായകന്മാരോടൊപ്പം അഭിനയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യചിത്രം ശരത്കുമാറിന് ഒപ്പമായിരുന്നു. രണ്ടാമത്തെ സിനിമ സാക്ഷാൽ രജനീകാന്തിനൊപ്പം. വളരെ പെട്ടെന്നായിരുന്നു താരത്തിൻ്റെ സിനിമ മേഖലയിൽ ഉള്ള വളർച്ച. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തന്നെ മുൻനിര താരങ്ങളിൽ ഒരാളായി താരം മാറിയിട്ടുണ്ട്.
ഇപ്പോൾ സ്വന്തമായി ഒരു ബീവറേജ് ഉൽപ്പന്നം പുറത്തിറക്കാൻ താരം ഒരുങ്ങുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബീവറേജ് ഇൻഡസ്ട്രിയിൽ ആണ് താരം നിക്ഷേപം നടത്തിയിരിക്കുന്നത്. അഞ്ച് കോടി രൂപയോളം താരം ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ലേറ്റസ്റ്റായി പുറത്തു വന്ന വാർത്തകൾ സൂചിപ്പിക്കുന്നുണ്ട്.
കാമുകൻ വിഗ്നേഷ് ശിവനും ഈ ഉൽപ്പന്നത്തിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട് എന്നും വാർത്തകളിൽ പറയുന്നുണ്ട്. 80% ഫണ്ടും ഇപ്പോൾ ഫിസിക്കൽ സ്റ്റോറുകൾ വ്യാപിപ്പിക്കുന്നതിന് വേണ്ടി ആയിരിക്കും ഉപയോഗിക്കുക എന്നും ഉടൻതന്നെ രാജ്യത്തുടനീളം 35 സ്റ്റോറുകൾ തുറക്കാൻ ആണ് ഉദ്ദേശിക്കുന്നത് എന്നും അടുത്ത വൃത്തന്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.
എന്തായാലും വളരെ ആരവത്തോടെയാണ് ആരാധകർ ഈ വാർത്ത സ്വീകരിച്ചിട്ടുള്ളത്. പക്ഷെ ആരാധകർ ഉദ്ദേശിക്കുന്ന ബീവറേജ് അല്ല ഇത് എന്നാണ് വാർത്തകളുടെ വിശദാംശങ്ങളിൽ നിന്നും മനസ്സിലാക്കേണ്ടത്. ബീവറേജ് എന്ന വാക്കിൻറെ അർത്ഥം നമ്മളെ ഉത്തേജിപ്പിക്കുന്ന ഒരു പാനീയം എന്ന് മാത്രമാണ്. അപ്പോൾ എന്തോ ഒരു പാനീയത്തിലാണ് താരം ഇൻവെസ്റ്റ് ചെയ്തത് എന്ന് ചുരുക്കം.
ഒരു ചായ ബ്രാൻഡ് ആണ് താരം തുടങ്ങിയിരിക്കുന്നത്. ചായ് വാലെ എന്നാണ് ബ്രാൻഡിന് നൽകിയിരിക്കുന്ന പേര്. അടുത്ത വർഷത്തോടെ കൂടി ഇന്ത്യയിലുടനീളം 35 ഔട്ട്‌ലെറ്റുകൾ തുറക്കും എന്നും ഭൂരിപക്ഷവും ചെന്നൈയിലും മറ്റ് നഗരങ്ങളിലും ആയിരിക്കുമെങ്കിലും കേരളത്തിലും ബ്രാഞ്ചുകൾ ഉണ്ടാവും എന്നും അടുത്ത വൃത്തന്ദങ്ങൾ സൂചിപ്പിച്ചു.