മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ബാലതാരമായി അഭിനയ ലോകത്തേക്ക് കടന്നു വരുകയും നായികാ പദവിയിൽ എത്തിയ ഏറ്റവും പ്രേക്ഷകപ്രീതിയും പിന്തുണയും അതുപോലെ നിലനിർത്തുകയും ചെയ്ത അഭിനേത്രിയാണ് സനുഷ. മികച്ച അഭിനയത്തോടൊപ്പം നിൽക്കുന്ന സൗന്ദര്യവും മലയാളികളെ താരത്തിലേക്ക് ആകർഷിച്ചിരുന്നു.
പഠനാവശ്യാർത്ഥം താരമിപ്പോൾ സിനിമ അഭിനയ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയാണ് എങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം താരം സജീവമായി പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്.
സിമ്പിൾ ആൻഡ് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും അപ്ലോഡ് ചെയ്യാറുള്ളത്. എന്നാൽ താരം കഴിഞ്ഞദിവസം പതിവ് രീതി ഒന്നു മാറ്റി പിടിക്കുകയുണ്ടായി.
പതിവിന് വിപരീതമായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ താരം കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്തു. വിവാദത്തിന് കാരണമാവുകയും സോഷ്യൽ മീഡിയകളിൽ എല്ലാം വൻ ചർച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു. അതിന് പിന്നാലെ സനുഷ മറ്റൊരു ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും അതിന് ഒരു ഉഗ്രൻ ക്യാപ്ഷൻ കൊടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.
ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്ത് അതിന്റെ കൂടെ താരം കൊടുത്തിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെയാണ്.
സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചു എന്നൊക്കെയുള്ള comments ബോറടിച്ചു എന്നും കൂടുതൽ interesting മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ comments പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച്കൊണ്ട്, – സസ്സ്‌നേഹം സനുഷ സന്തോഷ് < ആരംഭിച്ചുകൊള്ളൂ !! 😋😁😀😝✌>
പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ താരത്തിന് പോസ്റ്റ് വൈറലാകുന്നു കയും ഒരുപാട് പേർ കമന്റുകളുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. വളരെ മനോഹരമായതും രസകരമായതുമായ കമന്റുകൾ ആണ് ഓരോരുത്തരും രേഖപ്പെടുത്തുന്നത്. കമന്റുകൾ കൃത്യമായി മറുപടി നൽകാനും സനുഷ ശ്രദ്ധിക്കുന്നുണ്ട്.
നിങ്ങൾക്ക് തുണിയും ഊരി ഫോട്ടോ എടുത്ത് പോയാൽ മതി… ഇതു പോസ്റ്റ് ആയും സ്റ്റോറി ആയും തലങ്ങും വിലങ്ങും കാണുന്ന ഞങ്ങളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ… ഇന്നലെ ബിക്കിനി അക്ക ആയിരുന്നു.. ഇന്ന് സനുഷ
മടുത്തു എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
അതിന് “ഏതെങ്കിലും ഉണ്ടല്ലോ ജോലി ആയിട്ട്. ഇപ്പോഴേ മടുക്കല്ലേ ” എന്നാണ് താരംനൽകിയ മറുപടി.
“ഇപ്പോഴും “ബാലനടി ” യാണെന്നാണ്.. വിചാരം. എന്തെങ്കിലും കോലം കെട്ടുക.. എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട comment ടാൻ പ്രേരിപ്പിക്കുക… ഇതെല്ലാം കണ്ട് സ്വയം ആഹ്ലാദിക്കുക വല്ലാത്ത ഒരു ജന്മം..” എന്ന കമന്റ് ചെയ്ത വ്യക്തിക്ക് “എന്ത് ചെയ്യാനാ. ഇടക്ക് മാത്രം normal ആകുന്ന ഒരു ജന്മം. case കൊടുത്താലോ പിള്ളേച്ചാ” എന്നും താരം മറുപടി നൽകിയിട്ടുണ്ട്.