സിനിമ സീരിയൽ മേഖലയിലുള്ള അഭിനേതാക്കളുടെ വാർത്തകൾക്ക് സമൂഹ മാധ്യമങ്ങളിൽ എന്നും സ്ഥാനം ഒരുപിടി മുന്നിലാണ്. താരങ്ങൾ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. അതുപോലെതന്നെ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച വല്ലതും തുറന്നു പറയുകയോ മറ്റോ ചെയ്യുകയാണെങ്കിൽ ആരാധകർ വളരെ പെട്ടെന്നാണ് അവ സ്വീകരിക്കുന്നത്.
പല അഭിനേതാക്കളും തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളും മറ്റും സ്വന്തം അക്കൗണ്ടുകളിലൂടെ തന്നെ തുറന്നു പറയാറുണ്ട് മറ്റുപലരും തുറന്നുപറയുന്നത് അഭിമുഖങ്ങളിലൂടെയോ മറ്റോ ആയിരിക്കും. നടിമാരുടെ ജീവിതത്തിൽ ഉണ്ടായ കൈപ്പേറിയ അനുഭവങ്ങളും സന്തോഷങ്ങളും, അതല്ലെങ്കിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കാണാൻ സാധിക്കുന്നത്. സിനിമാ മേഖലയിൽ നിന്നു തന്നെ ഒരുപാട് ദുരനുഭവങ്ങൾ നടിമാർക്ക് നേരിടേണ്ടി വന്നിട്ടുണ്ടാവും.
അതുപോലെ ഒരു അനുഭവം തുറന്നു പറഞ്ഞു കൊണ്ട് വന്നിരിക്കുകയാണ് മലയാളത്തിലെ പ്രിയ നടി ആൻ ശീതൾ. റെഡ് എഫ് എം ൽ ആർ ജെ മൈക്കിന് ഒപ്പമുള്ള അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞത്. ആരും തുറന്നു പറയാൻ മടിക്കുന്ന ഒരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. ഒരു സ്ത്രീ എന്ന നിലയിൽ തുറന്നു പറയാൻ ഇക്കാര്യങ്ങൾ പലരും മടിക്കുന്നതാണ്.
ജീവിതത്തിൽ എപ്പോഴെങ്കിലും ആർക്കെങ്കിലും നടുവിരൽ കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് വൈറലായത്. നടുവിരൽ കാണിച്ചിട്ടുണ്ട്.. ഫ്രണ്ട്‌സിനൊപ്പം കറങ്ങുമ്പോൾ ശല്യം ചെയ്ത പൂവാലനെ നടുവിരൽ കാണിച്ചിട്ടുണ്ട്.. ഇവിടെത്തന്നെ കൊച്ചിയിൽ ആണ് സംഭവം നടന്നത് എന്നുമാണ് താരം മറുപടി നൽകിയത്.
രണ്ടുകൈ കൊണ്ടും കാണിച്ച് ഓടുകയായിരുന്നു എന്നും ആൻ പറഞ്ഞിട്ടുണ്ട്. പല കുട്ടികൾക്കും അനുഭവിക്കേണ്ടി വന്ന ഒരു ദുരവസ്ഥ തന്നെയാണ് താരത്തിനും ഉണ്ടായത് എന്ന് വ്യക്തമാണ് പക്ഷേ ഇത്ര ഇങ്ങനെ പ്രതികരിക്കാനോ തുറന്നുപറയാനോ പലരും തയ്യാറാകുന്നില്ല എന്നത് ഒരു വസ്തുത തന്നെയാണ്.
കുറഞ്ഞ സിനിമകൾ കൊണ്ട് മലയാളികൾക്കിടയിൽ അറിയപ്പെട്ട നടിയാണ് ആൻ ശീതൾ. ഇതുവരെ കേവലം മൂന്നു സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും താരത്തിന് മലയാളികൾക്കിടയിൽ ഒരുപാട് ഉയർന്ന സ്ഥാനവും വലിയ ആരാധകർ വൃന്ദവും ഉണ്ട്. എസ്‌റ, ഇഷ്ക് എന്ന മലയാള സിനിമകളിലും, കാളിദാസ എന്ന തമിഴ് സിനിമയിലുമാണ് താരം അഭിനയിച്ചത്.