പുത്തൻ ഫോട്ടോകളിൽ തിളങ്ങി താരം.
സിനിമയിലും സീരിയലിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് വാണി ഭോജൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ടിവി പരമ്പരകളിൽ താരം സജീവമായതുകൊണ്ട് തന്നെ വീട്ടമ്മമാർക്കും താരം ഏറെ പ്രിയങ്കരിയാണ്.
2010 മുതൽ താരം അഭിനയരംഗത്ത് സജീവമാണ്. എയർഹോസ്റ്റസ് എന്ന നിലയിലാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ദി ചെന്നൈ സിൽക്സ് ന്റെ പരസ്യത്തിൽ താരം മോഡല് ആയി പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അഭിനയത്തിലേക്കുള്ള താരത്തിന്റെ കവാടം തുറന്നു കിട്ടിയത്. പിന്നീടങ്ങോട്ട് അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുക യായിരുന്നു.
സിനിമയിലും സീരിയലിലും തിളങ്ങി നിൽക്കുന്നതുപോലെ തന്നെ താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ വീണ്ടും താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ട് മില്യൻ ആരാധകരുള്ള താരത്തിന്റെ പുത്തൻ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി പ്രചരിക്കുകയാണ്. കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
2010 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹൊറർ സിനിമയായ ‘ഒരു ഇരവ്’ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രേമ എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. 2020 ൽ അശോക് സെൽവൻ, രീതിക സിംഗ്, വിജയ് സേതുപതി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഓ മൈ കടവുളേ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.
ഹോട്ട് സ്റ്റാർ റിലീസ് ചെയ്ത ട്രിപ്പിൾസ് എന്ന തമിഴ് റൊമാന്റിക് കോമഡി വെബ് സീരിസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്റ്റാർ വിജയ സംപ്രേഷണം ചെയ്തിരുന്ന ‘ആഹാ’ എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച തുടക്കക്കാരിക്കുള്ള തമിഴ്നാട് ടെലിവിഷൻ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ താരത്തിന്റെ അഭിനയജീവിതത്തിൽ ലഭിച്ചിട്ടുണ്ട്.