ഞാൻ കവർ ചെയ്യേണ്ടത് ഒക്കെ കവർ ചെയ്തിട്ടുണ്ട്.. പിന്നെ അത് മുറിച്ചു കളയാൻ കഴിയില്ലല്ലോ.. അത് പ്രകൃതിയാൽ അവിടെ തന്നെ ഉള്ളതല്ലേ..സദാചാര കമന്റിട്ടവന് ദൃശ്യ രഗുനാഥിന്റെ കിടിലൻ മറുപടി….

in Entertainments

സിനിമാ സീരിയൽ മോഡൽ മേഖലയിലുള്ളവർക്കെല്ലാം അസൂയാവഹമായ ആരാധക പിന്തുണയും പ്രേക്ഷക പ്രീതിയും ഉണ്ടാവാറുണ്ട്. പങ്കുവെക്കുന്ന ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളും നിമിഷ നേരം കൊണ്ട് വൈറലാകുന്നതും അത് കൊണ്ട് തന്നെയാണ്.

അതുപോലെ തന്നെ സെലിബ്രെറ്റി പദവിയിലുള്ളവർ സദാചാര ആക്രമണങ്ങൾക്ക് ഇരയാകുന്നതും ഇപ്പോൾ സർവ്വ സാധാരണമാണ്. പ്രത്യേകിച്ചും മലയാളികളാണ് സദാചാര കമെന്റുകളുമായി കൂടുതലും രംഗത്ത് വരാറുള്ളത്. എത്ര നല്ല പോസ്റ്റുകൾക്കും മോശം കമന്റുകൾ രേഖപ്പെടുത്തുന്നത് ഒരു ട്രെൻഡ് ആയതു പോലെയാണ് ഇപ്പോൾ.

കേട്ടാൽ അറപ്പുളവാക്കുന്ന അശ്ലീല കമന്റുകൾ ആണ് സദാചാരത്തിന്റെ പേര് പറഞ്ഞു സദാചാര ആങ്ങളമാരും അമ്മാവന്മാരും രേഖപ്പെടുത്തുന്നത്. മലയാളത്തിലെ മുൻനിര നടിമാർ ഉൾപ്പെടെ സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. ഒരാവശ്യവും ഇല്ലാത്ത ഘട്ടത്തിലും അരോചകമായ രൂപത്തിൽ കമന്റുകൾ വരാറുണ്ട്.

ഉരുളക്കുപ്പേരി മറുപടി താരങ്ങൾ നൽകാറുണ്ട് എന്നാലും പണി തുടരുക തന്നെയാണ്. ഹാപ്പി വെഡിങ് ലൂടെ മലയാളികൾക്കിടയിൽ പരിചിതയായ ദൃശ്യ രഖുനാഥിന്റെ ഫോട്ടോയുടെ താഴെ വന്ന സദാചാര കമന്റും അതിന് താരം നൽകിയ കിടിലൻ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയക്കുന്നത്.

എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത്. So keep your identity proudly… എന്നാണ് കമന്റ്. അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്
“സഹോദര ഞാൻ ബിക്കിനിയൊന്നും അല്ലല്ലോ ധരിച്ചിരിക്കുന്നത്. ഞാൻ കവർ ചെയ്യേണ്ടത് ഒക്കെ കവർ ചെയ്തിട്ടുണ്ട്..സഹോദര അത് കട്ട്‌ ചെയ്യാൻ കഴിയില്ലല്ലോ.. അത് നാച്ചുറൽ ആയി എന്റെ ശരീരത്തിൽ ഉള്ളതാണ്… അത് പുറത്ത് കാണിച്ചിട്ടില്ല.”

“കവർ ചെയ്യാൻ പറ്റുന്ന രൂപത്തിൽ ഒക്കെ കവർ ചെയ്തിട്ടുണ്ട്. അത് കൊണ്ട് ഒന്ന് മനസ്സിലാക്കൂ.. അത് കട്ട്‌ ചെയ്യാൻ പറ്റാത്തതാണ്, കട്ട്‌ ചെയ്യാൻ കഴിയാത്തതുമാണ്.” എന്നാണ് താരം നൽകിയ മറുപടി. സോഷ്യൽ മീഡിയ നല്ലത് കണ്ടാൽ അംഗീകരിക്കാറുണ്ടല്ലോ. അത് കൊണ്ട് തന്നെ താരത്തിന്റെ മറുപടിക്ക് ധാരാളം കയ്യടികൾ ലഭിക്കുന്നുണ്ട്.

Drishya
Drishya
Drishya
Drishya
Drishya

Leave a Reply

Your email address will not be published.

*