ഒരു സമയത്ത് കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച സമരമായിരുന്നു ചുംബന സമരം അഥവാ കിസ്സ് ഓഫ് ലവ്. ഒരുപറ്റം യുവതി യുവാക്കൾ ആയിരുന്നു ഈ സമരത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. സദാചാര പോലീസിൻറെ നയങ്ങൾക്കെതിരെ 2014 നവംബർ 2ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച വ്യത്യസ്തമായൊരു പ്രതിഷേധസമര രീതിയായിരുന്നു ഇത്.
വലിയ തോതിൽ ഈ സമര പരിപാടിക്ക് പിന്തുണ ലഭിക്കുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ സ്വതന്ത്ര ചിന്തകരുടെ നേതൃത്വത്തിലുള്ള പുരോഗമന യുവജന കൂട്ടായ്മ ആണ് ഇത്തരമൊരു വ്യത്യസ്തമായ സമര രീതിയിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപെടുത്തിയത്. മറൈൻ ഡ്രൈവ്, എറണാകുളം, ആലപ്പുഴ കടപ്പുറം, മാനാഞ്ചിറ മൈതാനം, കോഴിക്കോട് എന്നിവിടങ്ങൾ ആയിരുന്നു സമരവേദികൾ.
കോഴിക്കോട് ഡൌൺടൌൺ കഫെയിൽ സദാചാരവിരുദ്ധ പ്രവർത്തനം നടക്കുന്നെന്ന വാർത്ത ഒരു ചാനലിൽ വന്നതിനു പിന്നാലെ കുറച്ചു സദാചാര പോലീസ് കഫെ അടിച്ച് തകർത്തത്തിന് പ്രധിഷേധിച്ചാണ് കിസ്സ് ഓഫ് ലവ് എന്ന പുതുസമരം കൊച്ചിയിൽ തുടങ്ങിയത് എന്നാണ് അന്നത്തെ വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തത്. എന്തായാലും സമൂഹത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കാൻ ഈ സമരത്തിന് സാധിച്ചിട്ടുണ്ട്.
ചുംബന സമര നായികയായി അന്ന് രംഗത്ത് വന്നിരുന്നത് രശ്മി ആർ നായർ ആയിരുന്നു. കൊച്ചിയിലെ മറൈൻ ഡ്രൈവ് നടന്ന സമരത്തിൽ നേതൃത്വം നൽകിയത് രശ്മി ആയിരുന്നു. അന്നുമുതലാണ് താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം ആവുകയും സുപരിചിതയായ ആവുകയും ചെയ്തത്. ചുംബന സമരം താരത്തിനെ കരിയറിനെ തന്നെ മാറ്റി മറിച്ചു എന്ന് പറഞ്ഞാലും തെറ്റില്ല.
അവിടുന്നങ്ങോട്ട് താരം സ്ക്രീനിൽ സജീവമായിരുന്നു. ആദ്യം താരം സജീവമായത് മോഡലിംഗ് രംഗത്ത് ആണ് പക്ഷേ പിന്നീട് താരത്തെയും താരത്തിനെ ഭർത്താവിനെയും ഒരു പെൺവാണിഭ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ആ വാർത്ത സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിച്ചു. പിന്നീട് പുറത്തിറങ്ങിയ താരം സോഷ്യൽ മീഡിയ തന്നെ വരുമാനമാർഗം ആക്കുകയാണ് ഉണ്ടായത്.
താരം സ്വന്തമായി വെബ്സൈറ്റ് തുടങ്ങുകയും തന്റെ സ്വകാര്യ ഫോട്ടോകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയത് ആവശ്യക്കാർക്ക് പൈസ കൊടുത്താൽ കാണാവുന്ന രൂപത്തിലേക്ക് സെറ്റിംഗ്സ് ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള നല്ലതും ചീത്തയുമായ കാര്യങ്ങളിലൂടെ ചുംബന സമരത്തിനു ശേഷം താരം സോഷ്യൽ മീഡിയയിൽ ഒരു സജീവ ചർച്ചാ വിഷയമായിരുന്നു.
അതുകൊണ്ടുതന്നെ താരത്തിന്റെ ചെറിയ പോസ്റ്റുകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകരും സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുകയും തരംഗമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ പോസ്റ്റ് വീട്ടിൽ ഒരു പുതിയ അംഗത്തെ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ്.
ചെറിയ ഒരു സന്തോഷം..
പുതിയ ഒരാൾ വീട്ടിൽ വന്നാൽ…
എന്ന ക്യാപ്ഷനോടെ ചുവന്ന ബി എം ഡബ്ലിയൂ കാറിന്റെ ഫോട്ടോയാണ് രശ്മി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. പങ്കുവെച്ച് അധിക സമയം വൈകാതെ തന്നെ ആരാധകർക്കിടയിൽ ഫോട്ടോയും ക്യാപ്ഷനും തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്ക് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.