സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ കഴിഞ്ഞതും കയ്യടി നേടിയതും ആയ എല്ലാ അഭിനേതാക്കൾക്കും ഒരുപാട് ആരാധകർ ഉള്ള കാലമാണിത്. എനിക്ക് ഇഷ്ടപ്പെട്ട നടീനടന്മാർ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യുന്ന ആരാധകരാണുള്ളത്. അഭിനയത്തിലെ മികവു തന്നെയാണ് എല്ലാവരും നോക്കുന്നത്.
സൗത്ത് ഇന്ത്യയിലെ താര മൂല്യമുള്ള നടിമാരാണ് സമന്തയും തമന്നയും. ഒരുപാട് നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടിമാരാണ് ഇവർ. ഇരുവരും തങ്ങളുടെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകാരെ നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിനൊപ്പം നിൽക്കുന്ന സൗന്ദര്യവും രണ്ടുപേർക്കും ഉള്ള സമ്പത്ത് തന്നെയാണ്.
എന്ത് താരങ്ങൾ ഒരുമിച്ചുള്ള വാർത്തകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ഉള്ളത് അങ്ങനെ ഒരു സംഭവം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സാമന്ത ഒ ടി ടി പ്ലാറ്റഫോമിൽ ഒരു ടോക്ക് ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ട്. ഒരുപാട് പ്രമുഖ സെലിബ്രിറ്റികൾ ടോക്ക് ഷോവിൽ പങ്കെടുതിട്ടുണ്ട്. സോയിൽ ഈ അടുത്ത് വന്ന ഒരു അതിഥിയുമായുള്ള സംസാരം ആണ് എപ്പിസോഡിനേ വൈറൽ ആക്കിയത്.
സമന്തയുടെ ടിവി ഷോയിൽ ഗസ്റ്റ് ആയി സിനിമ ലോകത്തെ താരസുന്ദരി തമന്ന ബാട്ടിയ വന്ന എപ്പിസോഡാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചത്. സമന്ത ഹോസ്റ്റ് ചെയ്യുന്ന ഷോ ഒരുപാട് കാരണങ്ങൾ കൊണ്ട് ജനങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട് ഏറ്റവും മികച്ച കാരണം രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകുന്നു എന്ന് തന്നെയാണ്.
ഷോയിൽ സാമന്ത തമന്നയോട് ചോദിച്ച ഒരു ചോദ്യം ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഓൺ സ്ക്രീനിൽ ഇനി ആരെയും ചുംബിക്കില്ല എന്ന റൂൾ ബ്രേക്ക് ചെയ്യുകയാണെങ്കിൽ… ആരായിരിക്കും ആ വ്യക്തി എന്ന സാമന്തയുടെ ചോദ്യവും അതിനു തമന്ന നൽകിയ കിടിലൻ മറുപടിയുമാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചത്.
വിജയ് ദേവരകൊണ്ട എന്നായിരുന്നു താരം ഉടൻ തന്നെ മറുപടി നൽകിയത്. താരത്തിന്റെ ഉത്തരം കേട്ട് അത്ഭുത പെട്ടിരിക്കുകയാണ് ആരാധകർ. തെലുങ്ക് സിനിമയിലെ സെൻസേഷണൾ താരമാണ് വിജയ് ദേവരകൊണ്ട. അദ്ദേഹത്തിന്റെ പേര് കൂടി അഭിമുഖത്തിൽ വന്നതോടെയാണ് എപ്പിസോഡ് വൈറലായത്. കുറച്ചു സിനിമകൾ കൊണ്ട് യുവതികളുടെ ഹരമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട.