ലിപ് ലോക്ക് ചെയ്യാൻ ടോവിനോക്ക് വലിയ ചമ്മലായിരുന്നു.. എനിക്ക് അങ്ങനെ തോന്നിയില്ല… തീവണ്ടി എന്ന ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംയുക്ത മേനോൻ…

in Entertainments

മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന  നടിയാണ് സംയുക്ത മേനോൻ. വളരെ പെട്ടെന്നാണ് താരം താരത്തിന്റെ കരിയറിൽ തിളങ്ങി നിന്നത്. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമായ രൂപത്തിൽ അവതരിപ്പിക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

2005 മുതൽ ആണ് താരം മേഖലയിൽ സജീവമാകുന്നത്. തന്മയത്വമുള്ള അഭിനയ വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കാനും സിനിമാ ലോകത്തിന് സുപരിചിതം ആവാനും താരത്തിന് സാധിച്ചു എന്നും ഇതിനോട് ചേർത്ത് വായിക്കേണ്ട വസ്തുത തന്നെയാണ്.

ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി താരം തിളങ്ങി എങ്കിലും തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. 2008ലാണ് തീവണ്ടി പുറത്തിറങ്ങുന്നത്. തീവണ്ടിയിലെ അഭിനയത്തിന് ശേഷം ആണ് മികച്ച ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചതും  മികച്ച അഭിനയത്തിലൂടെ ഒരുപാട്  കയ്യടി നേടിയതും.

ലില്ലി എന്ന മലയാള ഭാഷാ റിവഞ്ച് ചിത്രത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നിലനിർത്താൻ സാധിച്ചു എന്നതും എടുത്തു പറയേണ്ടതാണ്. തീവണ്ടി പോലെ തന്നെ കരിയറിലെ വലിയൊരു വഴിത്തിരിവായി ലില്ലി എന്ന സിനിമ മാറുകയും ചെയ്തു. തന്നിലൂടെ കടന്നുപോയ ഓരോ വേഷങ്ങളെയും   പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കാനു താരത്തിന് ഒരു പ്രത്യേക കഴിവുണ്ട്.

ഇതിനൊപ്പം ചേർത്തു പറയേണ്ടത് ടോവിനോ തോമസ്നോടൊപ്പം ഉള്ള സ്ക്രീൻ കെമിസ്ട്രി ആണ്. ടോവിനോ തോമസ് സംയുക്ത മേനോൻ കൂട്ടുകെട്ടിൽ ഒരുപാട് മികച്ച സിനിമകൾ പിറക്കുകയും കയ്യടി നേടുകയും ചെയ്തു. ടോവിനോ സംയുക്ത മേനോൻ കൂട്ടുകെട്ട് വിജയകരമായി പുറത്തുവന്ന സിനിമയാണ് തീവണ്ടി അതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചിരുന്നു.

ആ ചിത്രത്തിൽ കഥ പറഞ്ഞു വരുന്ന സമയത്ത് തന്നെ ലിപ്ലോക്ക് രംഗത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്നും  സിനിമയുടെ പൂർണ്ണതയ്ക്ക് ആ രംഗം അത്യാവശ്യമായിരുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഏറ്റെടുത്തത് എന്നാണ് താരം പറയുന്നത്.   അത്യാവശ്യമായ അഭിനയം  എന്ന് മനസ്സിലാക്കിയത് കൊണ്ട് ആ രംഗം ചെയ്യാൻ തനിക്ക് ബുദ്ധിമുട്ട് തോന്നിയില്ല എന്നും താരം പറഞ്ഞു. പക്ഷേ ടോവിനോ തോമസിന് ആ രംഗം ചെയ്യാൻ വളരെയധികം ചമ്മൽ ഉണ്ടായിരുന്നു എന്നും താരം വെളിപ്പെടുത്തുകയുണ്ടായി.

Samyutha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha

Leave a Reply

Your email address will not be published.

*