മലയാളത്തിലെ ശ്രദ്ധേയായ ഒരു ചലച്ചിത്ര പിന്നണി ഗായികയാണ് സിതാര കൃഷ്ണകുമാർ. സിതാര കൃഷ്ണകുമാർ ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് ചലച്ചിത്ര പിന്നണി രംഗത്തെത്ത് എത്തുന്നത്. താരത്തിന് ഒരുപാട് റിയാലിറ്റി ഷോകളിൽ വിജയിയാകുകയും ഒരുപാട് സദസ്സുകളിൽ നിന്ന് അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
കൈരളി ടിവിയുടെ ഗന്ധർവ സംഗീതം സീനിയേഴ്സ്-2004,ഏഷ്യാനെറ്റ് ചാനലിന്റെ സപ്ത സ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തരത്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള 2012ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചത് താരത്തിനായിടുന്നു.
പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം തന്നെ നേടി. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാന ഗന്ധർവൻ എന്ന ചിത്രത്തിൽ അഭിനയിച്ച് അഭിനയ മേഖലയിലും ഒരു കൈ നോക്കാൻ തുനിഞ്ഞിരിക്കുകയാണ് സിതാര കൃഷ്ണകുമാർ. എന്തായാലും ആ ചുവടിലും താരം പിഴച്ചിട്ടില്ല എന്ന് പ്രേക്ഷകപ്രീതി ഓർമ്മപ്പെടുത്തുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സിതാര. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. മനസ്സ് എന്ന കുട്ടിയുടെ തിരോധാനത്തിൽ കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് താരത്തിന് ഒരു പോസ്റ്റ് ഇപ്പോൾ വൈറലാകുന്നത്.
പോസ്റ്റിനെ ഇങ്ങനെ പരിഭാഷപ്പെടുത്താം
“നോ എന്ന് പറഞ്ഞാൽ നോ എന്നാണ് അർത്ഥം. ഇത് ആര് ആരോട് പറയുന്നു എന്നത് പ്രസക്തമല്ല. ഒരു മകൾ അമ്മയോടോ, ഒരു അച്ഛൻ മകനോടോ, ഒരു ഭാര്യ ഭർത്താവിനോടോ, ഒരു സഹോദരൻ സഹോദരിയോടോ, ഒരു കമിതാവ് മറ്റൊരു കമിതാവിനോടോ, ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനോടോ പറഞ്ഞോട്ടേ.”
“നോ എന്നാൽ നോ തന്നെ.ആയിരം യെസ് പറഞ്ഞതിന് ശേഷം നോ പറയുന്നതിലും പ്രശ്നമില്ല. നോ പറയുന്നത് സ്വീകരിക്കുന്നതിൽ നാണക്കേടിന്റെ ആവശ്യമില്ല.”
“അതിന്റെ കാരണമോ, സാഹചര്യമോ ഒന്നും അവിടെ പ്രധാനമല്ല. നോ പറഞ്ഞതിന് ശേഷം വിശദീകരണത്തിന്റെയോ, മനസിലാക്കലിന്റെയോ, നിർബന്ധത്തിന്റെയോ, തെറ്റിദ്ധരിപ്പിക്കലിന്റേയോ ആവശ്യമില്ല. അങ്ങനെ ചെയ്താൽ അത് വിഷലിപ്തമാണ്.”
“പിന്നീട് ആരെയെങ്കിലും മാനസികമായോ ശാരീരികമായോ വേദനിപ്പിക്കുന്നത് തെറ്റല്ലെന്ന് തോന്നാം. അങ്ങനെ ഒരു ദിവസം ആരെയെങ്കിലും കൊല്ലുന്നതും നിങ്ങൾക്ക് ശരിയായി തോന്നും.”
എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് താരത്തിന്റെ വാക്കുകൾക്ക് അനുകൂലമായി കമന്റുകൾ രേഖപ്പെടുത്തുന്നത്.