നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് നടിയുടെ അടുത്ത സുഹൃത്തായ ഭവാനി മരണപ്പെട്ടിരുന്നു. ജൂലൈ 24 നായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ താരം ഒരാഴ്ചയോളം ഐസിയുവിൽ ചികിത്സയിൽ ആയിരുന്നു. പക്ഷേ ഉറ്റസുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
എന്റെ ഉറ്റ സുഹൃത്തിന്റെ വേർപാടിൽ മനംനൊന്ത് ഇൻസ്റ്റാഗ്രാം സ്റ്റോറി താരം പങ്കു വച്ച വാക്കുകൾ ആണ് ഇപ്പോൾ ആരാധകരെ കൂടി കണ്ണീരിൽ ആഴ്ത്തുന്നത്. താരം എഴുതിവെച്ച ഓരോ വാക്കുകളിൽ നിന്നും എത്രത്തോളം അവർ തമ്മിൽ സൗഹൃദ ബന്ധം ഉണ്ടായിരുന്നു എന്നത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദി താനാണെന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ പശ്ചാത്തപിക്കുന്നുവെന്നും അവളുടെ വീട്ടുകാർ തനിക്ക് പൊറുത്തു തരുമോ എന്ന് എല്ലാം ഒക്കെയാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. താൻ രക്ഷപ്പെട്ട അതിന് നന്ദി പറയണോ സുഹൃത്തിന് നഷ്ടപ്പെട്ടതിൽ പഴിക്കണോ എന്ന് അറിയുന്നില്ല എന്നും താരം എഴുതിയിട്ടുണ്ട്.
യാഷികയുടെ വാക്കുകൾ ഇങ്ങനെ പരിഭാഷപ്പെടുത്താം:
“ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതിൽ ഞാൻ പശ്ചാത്തപിക്കുന്നു. ദാരുണമായ അപകടത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ എന്നിൽ നിന്നും വേർപെടുത്തിയതിന് ദൈവത്തെ പഴിക്കണോ, എനിക്കറിയില്ല.”
“എല്ലാ നിമിഷവും എന്റെ പവനിയെ ഞാൻ ഓർക്കുന്നു. എനിക്കറിയാം ജീവിതത്തിൽ ഒരിക്കലും നീ എന്നോട് ക്ഷമിക്കില്ല. എന്നോട് ക്ഷമിക്കണം. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയിൽ കൊണ്ടെത്തിച്ചത് ഞാനാണ്. ജീവിച്ചിരിക്കുന്നതിൽ ഓരോ നിമിഷവും ഞാൻ ഉരുകുകയാണ്.”
“നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാൻ പ്രാർഥിക്കുന്നു. ഒരിക്കൽ നിന്റെ കുടുംബം എന്നോട് ക്ഷമിക്കുമായിരിക്കും.”
“ഇന്ന് ഞാനെന്റെ പിറന്നാൾ ആഘോഷിക്കുന്നില്ല. എന്റെ ആരാധകരോടും ഞാൻ അപേക്ഷിക്കുന്നു. അവളുടെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കുക. ദൈവം അവർക്ക് ശക്തി നൽകട്ടെ.” എന്നിങ്ങനെയാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുള്ളത്.
ജൂലൈ 24ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. മഹാബലി പുരത്തിനടുത്ത് ഇസിആർ റോഡിൽ അതിവേഗത്തിൽ വന്ന കാർ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിക്കുകയായിരുന്നു എന്നും ഗുരുതരമായി പരുക്കേറ്റ നടിയെയും ഒപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെയും ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.