സാരി ഉടുത്തപ്പോൾ വയറു കാണുന്നതിൽ പ്രശ്നമില്ല, പക്ഷെ ഷോർട്ട് ധരിച്ചപ്പോൾ കാല് കാണുന്നതാണ് പ്രശ്നം : അപർണ ബാലമുരളി…

മലയാള സിനിമ മേഖലയിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച ഒരുപാട് ആരാധകരെ നേടിയ താരമാണ് അപർണ ബാലമുരളി. മലയാളത്തിന് തന്നെ അഭിമാനമായി അന്യ ഭാഷകളിലും താരം അഭിനയിച്ച വേഷത്തിന് മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും ലഭിച്ചു. ചുരുങ്ങിയ കാലയളവിൽ ആണ് താരം ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.

ഇപ്പോൾ താരം സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് മുൻനിര നായകന്മാരുടെ കൂടെ എല്ലാം കാര്യം അഭിനയിച്ചു അന്യഭാഷയിൽ അഭിനയിച്ചതിന് നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് വേഷം ശ്രദ്ധിക്കപ്പെട്ടു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സൂറൈ പൊട്രൂ എന്ന സിനിമയിലെ മാസ്മരിക അഭിനയം താരത്തിന്റെ മാറ്റുകൂട്ടി.

അഭിനയ മികവിനൊപ്പം താരത്തിന്റെ അഭിപ്രായ പ്രകടിപ്പിക്കാനുള്ള തന്റെടവും പ്രേക്ഷകർ പ്രശംസിക്കാറുണ്ട്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെതായ് അഭിപ്രായം ആരുടേയും മുഖം നോക്കാതെ ധൈര്യത്തോടെ പറയാൻ ചങ്കൂറ്റം ഇതുവരെയും അപർണ ബാലമുരളി എന്ന അഭിനേത്രി കാണിച്ചിട്ടുണ്ട്.

വസ്ത്രധാരണത്തെക്കുറിച്ച് താരം അഭിപ്രായപ്പെട്ടത് സോഷ്യൽ മീഡിയയിൽ ഒട്ടാകെ തരംഗം സൃഷ്ടിച്ചിരുന്നു. ചുരുങ്ങിയ വാക്കുകളിൽ കനപ്പെട്ട ആശയം ആണ് താരം പങ്കുവെക്കാൻ ശ്രമിച്ചത്. താരം എഴുതിയ വാക്കുകൾക്ക് പിന്നാലെ ഒരുപാട് നെഗറ്റീവ് കമന്റുകൾ വരും എന്നുള്ളത് മുൻകൂട്ടിക്കണ്ട് താരം കമന്റുകൾ ലിമിറ്റ് ചെയ്യുകയും ചെയ്തിരുന്നു.

വസ്ത്രധാരണ അവരവരുടെ സ്വാതന്ത്ര്യമാണ്. അതെങ്ങനെ ധരിക്കണം എങ്ങനെ ധരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് അവരാണ്. അവർക്ക് ഇഷ്ടമുള്ള രീതിയിൽ അവർ വസ്ത്രം ധരിക്കട്ടെ. നിങ്ങൾ ആഗ്രഹിക്കുന്ന പോലോത്ത വസ്ത്രം മറ്റുള്ളവർ ധരിക്കണമെന്ന് ആഗ്രഹിക്കുന്നത് ശരിയല്ല. എന്നുപറഞ്ഞാണ് താരം തുടങ്ങിയത്.

ഷോർട്ട് ഡ്രസ്സ് ധരിച്ചാൽ കാലു കാണുന്നത് ശരിതന്നെ. അപ്പോൾ സാരി ധരിക്കുന്നതോ? സാരി ധരിക്കുമ്പോൾ വയറു കാണാറില്ലേ. സാരി പരമ്പരാഗത വസ്ത്രം എന്ന് വെച്ച് അവിടെ കാണാതിരിക്കുന്നില്ല. നോക്കുന്ന ആളുടെ കണ്ണുകളാണ് ഇവിടെ പ്രശ്നം. എന്ന് താരം കൂട്ടിച്ചേർത്തു.

മലയാള ചലച്ചിത്ര നടി എന്നതിനപ്പുറത്തേക്ക് ഗായികയായും താരം അറിയപ്പെടുന്നുണ്ട്. ക്ലാസിക്കൽ ഡാൻസർ എന്ന രീതിയിലാണ് താരം ആദ്യമായി സ്ക്രീനിൽ തെളിയുന്നത്. ഇപ്പോൾ അഭിനയവും ഗാനാലാപന മികവും അതിനൊപ്പം കിട പിടിച്ചു നിൽക്കുന്ന ഡാൻസും താരത്തിനെ തിളക്കം വർധിപ്പിക്കുന്നു.

Aparna
Aparna
Aparna
Aparna
Aparna