മലയാള സിനിമയിൽ യുവനായകന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. മെഗാ സ്റ്റാർ മമ്മുട്ടിയുടെ മകൻ എന്ന നിലയിൽ പ്രേക്ഷകർക്ക് ദുൽകർ സൽമാനെ അറിയുമെങ്കിലും അഭിനയ മികവ് കൊണ്ടും വേഷങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നത് കൊണ്ടും ആരാധകരെ താരം വിസ്മയിപ്പിച്ചിട്ടുണ്ട്.
തുടക്കം മുതൽ ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന്റെ താര പദവി ഉയരുക തന്നെയാണ്.
സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനു ശേഷം മികച്ച കഥാപാത്രങ്ങളുടെ പരമ്പരയാണ് താരം പ്രേക്ഷകർക്ക് നൽകിയത്.
മലയാളത്തിന്റെ പുറമെ തമിഴിലും ഹിന്ദിയിലും എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ലഭിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്നു മികവുറ്റ രീതിയിൽ അവതരിപ്പിച്ചത് കൊണ്ട് തന്നെ ഭാഷകൾക്കതീതമായ ആരാധക വൈപുല്യം താരത്തിനുണ്ടായി.
കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പുതിയ വിശേഷം ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. താരം കുടുംബ വിശേഷങ്ങളും ഫോട്ടോകളും സിനിമ വിശേഷങ്ങളും നിരന്തരം ആരാധകരുമായി സംവദിക്കുറുണ്ട്. എല്ലാം ആരാധകർ വളരെ പെട്ടന്ന് ഏറ്റെടുക്കരാണ് പതിവ്.
താരത്തിന്റെ വാഹനത്തോടുള്ള കമ്പം മലയാളികൾക്ക് അറിയാവുന്നതാണ്, ഇപ്പോൾ തന്റെ വീട്ടിലേക്ക് മെഴ്സിഡസ് ബെന്‍സ് ജി 63 കൊണ്ടു വന്നിരിക്കുന്ന് സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിലവിൽ സ്വന്തമായി ഒന്നിലധികം ആഡംബര കാറുകൾ ഉണ്ട്. ആ കൂട്ടത്തിലേക്കാണ് താരം ബെന്‍സ് ജി 63 കൂടി ചേർതിരിക്കുന്നത്.
ഒലിവ് നിറത്തിലുള്ള ബെന്‍സ് ജി 63 എഎംജി മോഡലാണ് ദുല്‍ഖര്‍ സല്‍മാന്റെ കാര്‍ ഗാരേജിലേക്കെത്തിയിരിക്കുന്നത്. രണ്ട് കോടി 45 ലക്ഷമാണ് ഇന്ത്യയിലെ വില എന്നതും ആരാധകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. മെഴ്സിഡസ് ബെന്‍സിന്റെ തന്നെ എസ്.എല്‍.എസ് എഎംജിയും ദുല്‍ഖറിന്റെ കളക്ഷനിലുണ്ട്.