മെലിഞ്ഞ് സുന്ദരിയായി ദുൽഖർ നായിക കാർത്തിക.. എന്ത് മാജിക്കാ ചെയ്തതെന്ന് ആരാധകർ…

മലയാള സിനിമയിൽ വളരെ കുറഞ്ഞ കഥാപാത്രങ്ങളിലൂടെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയ താരമാണ് കാർത്തിക മുരളീധരൻ. മലയാള ചലച്ചിത്ര മേഖലയിൽ ഒരുപാട് ആരാധകരുള്ള താരമായി വളരെ വേഗം താരം വളർന്നു. ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം  മികവുള്ള അഭിനയ വൈഭവം കാഴ്ചവെക്കുകയും ചെയ്തു.

ചെയ്ത കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്നവയായി എന്നത് താരത്തിന് ലഭിച്ച അംഗീകാരവും ഭാഗ്യവും തന്നെയാണ്. ആദ്യം അഭിനയിച്ച സിനിമ മികച്ച വിജയമായതും താരത്തിന്റെ കരിയറിനെ കൂടുതൽ ശോഭയുള്ളതാക്കി. അരങ്ങേറ്റം തന്നെ ദുൽഖറിന്റെ നായികയായി സിഐ എന്ന സിനിമയിലൂടെ ആയിരുന്നു.

വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ആ കഥാപാത്രത്തിന് ലഭിച്ചത്. ദുൽഖറിനൊപ്പം വളരെ ഭംഗിയായി അഭിനയിച്ച്  മികച്ച പ്രേക്ഷക പ്രീതിയും ആരാധക പിന്തുണ സ്വന്തമാക്കാനും ആ വേഷം  താരത്തെ സഹായിച്ചിട്ടുണ്ട്. ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരത്തിന്റെ കരിയർ കടന്നു പോയത്.

 ബാംഗ്ലൂർ സൃഷ്ടി സ്കൂൾ ഓഫ് ആർട്സിൽ ബാച്ചിലർ ഇൻ ക്രിയേറ്റീവ് ആർട്സ് വിദ്യാർത്ഥിനിയാണ് കാർത്തിക. അമൽ നീരദിന്റെ സിഐഎ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ആദ്യ സിനിമ. അതിനു ശേഷം മമ്മൂട്ടി നായകനായ അങ്കിളിൽ ആണ് താരം അഭിനയിച്ചത്.

സിനിമ പാരമ്പര്യവുമുള്ള കുടുംബത്തിലെ കുട്ടികൾക്ക് സിനിമയിലേക്ക് വരാൻ എളുപ്പമാണെങ്കിലും നിലനിൽക്കണമെങ്കിൽ കഴിവ് തന്നെ വേണം. ഛായാഗ്രാഹകൻ സി കെ മുരളീധരന്റെ മകളാണ് കാർത്തിക. സിനിമ പാരമ്പര്യമുണ്ട് എന്നതിനപ്പുറത്തേക്ക് മികച്ച അഭിനയവും ഭാവ പ്രകടനങ്ങളുംആണ്   മലയാള യുവ സിനിമ അഭിനയത്രീകളുടെ കൂട്ടത്തിൽ താരത്തെ തുടർത്തുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം തനിക്കിഷ്ടപ്പെട്ട ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. എപ്പോഴും താരത്തിന്റെ പോസ്റ്റുകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടുകൾ കണ്ട് ആരാധകർ അത്ഭുതപെട്ടിരിക്കുകയാണ്. ഇതെന്ത് മാജിക്ക് ആണ് എന്നാണ് ആരാധകർക്ക് എല്ലാം ചോദിക്കാനുള്ളത് .  മെലിഞ്ഞ്  സുന്ദരിയായിരിക്കുന്നു എന്നാണ് ഭൂരിപക്ഷ ആരാധക അഭിപ്രായം. സ്ലിം ബ്യൂട്ടി എന്ന കമന്റ് ചെയ്തവരും കുറവല്ല.
ഫോട്ടോസ് കാണാം.

Karthika
Karthika
Karthika
Karthika