മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൂചിത്ര. ഒരുകാലത്ത് മലയാളത്തിലെ നായകന്മാരുടെ കൂടെ എല്ലാം അഭിനയിക്കുകയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നേടുകയും ചെയ്ത താരമാണ് സുചിത്ര. ചെയ്തുവെച്ച വേഷങ്ങളെല്ലാം താരത്തിന്
നിറഞ്ഞ പ്രശംസയും കയ്യടിയും ആണ് ലഭിച്ചത്. അത്രത്തോളം മനോഹരമായി മികവുറ്റ രീതിയിൽ താരം വേഷങ്ങൾ കൈകാര്യം ചെയ്തു എന്ന് ചുരുക്കം.
ഇപ്പോൾ ഭർത്താവിനൊപ്പം അമേരിക്കയിൽ സെറ്റിൽഡ് ആണ് താരം. സിനിമ അഭിനയം നിർത്തിയത്തിന് ശേഷമാണ് താരം അമേരിക്കയിൽ താമസം തുടങ്ങിയത് എങ്കിലും കലാജീവിതം താരം ഉപേക്ഷിച്ചിട്ടില്ല. ഇപ്പോൾ താരം അമേരിക്കയിൽ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. മൂന്നു വയസ്സു മുതൽ 60 വയസ്സ് വരെയുള്ള ആളുകൾ നൃത്തം പഠിക്കുന്നതിനു വേണ്ടി അവിടെ എത്തുന്നുണ്ട് എന്നത് അത്ഭുതം തന്നെയാണ്.
താരത്തിന്റെ ജീവിത പങ്കാളി ഒരു ആന്ധ്രാ സ്വദേശിയായ രാജാ ആണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. ഭാര്യ സിനിമയിൽ അഭിനയിക്കുന്നതിനോട് രാജക്ക് എതിർപ്പൊന്നും ഇല്ലായിരുന്നു എങ്കിലും എന്നാൽ വിവാഹശേഷം ഇരുവരും അമേരിക്കയിലേക്ക് മാറുകയാണ് ചെയ്തത്.
പിന്നീട് അഭിനയിക്കാൻ വേണ്ടി മാത്രം ഫ്ലൈറ്റിൽ കയറി നാട്ടിലേക്ക് വരുക എന്നത് നടക്കാത്ത കാര്യം ഇതോടെയാണ് സിനിമയിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽക്കുക എന്ന ഒരു അവസ്ഥയിലേക്ക് മാറിയത്. എന്നാൽ ഇപ്പോൾ മലയാള സിനിമയുടെ വർത്തമാനകാലഘട്ടത്തിൽ പഴയ നടിമാർ എല്ലാം സിനിമ സിനിമയിലോ സീരിയലിലോ തിരിച്ചു വരുന്ന ഒരു ഘട്ടമാണ്.
ആ കൂട്ടത്തിൽ സുചിത്രയും ഉണ്ടാകുമെന്നാണ് ആരാധകരെല്ലാം പ്രതീക്ഷിക്കുന്നത് കാരണം അത്രത്തോളം മികച്ച രൂപത്തിലാണ് അഭിനയിച്ച സമയത്ത് താരം വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്. താരത്തിന് ഒരു മകനുണ്ട് താരം മകനിൽ നിന്ന് താൻ ഒരു പഴയകാല നടി ആയിരുന്നു എന്ന് മനപ്പൂർവം മറച്ചു വെച്ചിരുന്നു പക്ഷേ അവൻ അത് കണ്ടു പിടിച്ചു എന്നാണ് താരം പറയുന്നത്.
മകൻ തന്റെ സുഹൃത്തുക്കളിൽ നിന്നാണ് അമ്മ പഴയ മലയാളത്തിലെ വലിയ നടി ആയിരുന്നു എന്ന് മനസ്സിലാക്കുന്നത് എന്നും അന്നുതന്നെ അവൻ അച്ഛനോട് ആ കാര്യം ചോദിച്ചിരുന്നു എന്നും താരം പറഞ്ഞു. അമ്മ പഴയകാല പ്രതാപം ഉള്ളനടി ആണ് എന്ന് അച്ഛൻ പറഞ്ഞപ്പോൾ അവന്റെ മുഖത്തും കണ്ണുകളിലും ഉണ്ടായ അൽഭുതം ഇന്നും ഓർക്കുന്നു എന്ന താരം പറയുന്നുണ്ട്.