മലയാള സിനിമയിൽ ബാല താരങ്ങളായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നവരെല്ലാം വലിയ കഴിവും മികവും ഉള്ളവരാണ്. ചെറുപ്പത്തിൽ അഭിനയിക്കുന്ന ഓരോ വേഷങ്ങളും കഥാപാത്രത്തിന്റെ പേരും പറഞ്ഞ ഡയലോഗുംകൾപോലും മലയാളികൾ ഓർത്തു വെക്കുന്നത് കുട്ടി താരങ്ങളോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്.
നായികാ പദവിയിൽ എത്തിയാലും ചിലർ താരങ്ങളെ ബേബി ചേർത്ത് വിളിക്കുന്നത് മാറ്റാത്തതും ഈ സ്നേഹം കൊണ്ട് തന്നെ.
ഇപ്പോൾ നിലവിൽ ബാല താരങ്ങൾ ആയി അഭിനയിക്കുന്നവരിൽ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉള്ള താരമാണ് അനിഖ സുരേന്ദ്രൻ. അഭിനയിച്ച ഓരോ വേഷങ്ങളും ഒന്നിനൊന്നു മികച്ചതാക്കാൻ താരം ശ്രമിച്ചത് കൊണ്ട് തന്നെയാണിത്.
സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഇഷ്ട്ടപ്പെട്ട ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. മികച്ച ആരാധക പിന്തുണ ഉണ്ടായത് കൊണ്ട് തന്നെ പങ്കുവെക്കുന്നതെല്ലാം വൈറലാകാറുണ്ട്. ഒരുപാട് ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുക്കുകയും മിക്കവായും ആരാധകരുടെ കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.
നായികയായുള്ള അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ തരംഗമാകുന്നത്. സ്റ്റൈലിഷ് ലുക്കിൽ മനോഹരമായ ചിത്രങ്ങൾ ആണിപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. അതി മനോഹരമായ ഡ്രസ്സിൽ ആണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകുന്നത്.
ബാല താരമായി സിനിമയിൽ അരങ്ങേറി മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ നടിയാണ് താരം. ചെറുപ്പം മുതൽ അഭിനയിച്ച കഥാപാത്രങ്ങളുടെ മികവും നിഷ്കളങ്കതയും നിമിത്തമാണത്. മികച്ച അഭിനയത്തിലൂടെ മലയാളത്തിനപ്പുറവും ഒരുപാട് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. മലയാളം തമിഴ് എന്നീ ഭാഷകളിൽ സജീവമാണ് താരം.
പല ഭാഷകളിലായി തിരക്കുള്ള അഭിനേത്രിയായി താരം മാറുകയാണ്. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാക്കാൻ താരത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ട വലിയ നേട്ടമാണ്. മോഹൻലാൽ നായകനായി എത്തിയ ചോട്ടാ മുംബൈ എന്ന സിനിമയിലും കഥ തുടരുന്നു എന്ന സിനിമയിലും താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു