ഇപ്പോഴും പുലിമുരുകൻ കാണുമ്പോൾ സങ്കടം വരും, ആ തീരുമാനം തെറ്റായിപ്പോയി. അനുഭവങ്ങൾ തുറന്നുപറഞ്ഞ് അനുശ്രീ !!!

ഓരോ സിനിമയും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെയാണ് ഒരേ സമയത്ത് ഒന്നിലധികം സിനിമകൾ വിജയങ്ങൾ ആകുന്നത്. ഓരോ സിനിമയിലെയും കഥാപാത്രങ്ങളുടെ ആഴവും പരപ്പും എല്ലാം വ്യത്യസ്തമാണ് ചില കഥാപാത്രങ്ങൾ ജീവിതത്തോട് വല്ലാതെ അടുത്തു നിൽക്കുന്നത് പോലെ തോന്നാറുണ്ട്.

വളരെ മനോഹരമായ ഡയലോഗുകൾ കൊണ്ടും കഥ മുഹൂർത്തങ്ങൾ കൊണ്ടും പല അഭിനേതാക്കൾക്കും തിളങ്ങാൻ സാധിക്കുന്നതും അതുകൊണ്ടുതന്നെയാണ്. അപ്പോഴാണ് ആ വേഷം നഷ്ടപ്പെട്ടതിൽ കേൾക്കുന്ന പല പോസ്റ്റുകളും ശ്രദ്ധയിൽപ്പെഡാറുള്ളത്. ആ വേശം ഞാൻ ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന ഒരുപാട് കഥ മുഹൂർത്തങ്ങളിലൂടെ മലയാള സിനിമകളിലെ ഓരോ കഥാപാത്രങ്ങളും കടന്നു പോയിട്ടുണ്ടാകും.

ഇപ്പോൾ അതുപോലെ ഒരു അനുഭവമാണ് മലയാളത്തിന്റെ പ്രിയ നടി അനുശ്രീക്ക് പങ്കുവയ്ക്കാനുള്ളത്. മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന സിനിമയിലെ കമാലിനി മുഖർജി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം സമീപിച്ചിരുന്നത് അനുശ്രീയെ ആയിരുന്നു. പക്ഷേ ചില കാരണങ്ങളാൽ അനുശ്രീക്ക് ആ വേഷം ചെയ്യാൻ സാധിച്ചില്ല.

പുലിമുരുകനിലെ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള ഓഫര്‍ എനിക്കാണ് ലഭിച്ചതെന്നും പക്ഷേ സിനിമയിൽ അഭിനയിക്കാൻ സാധിച്ചില്ല എന്നും താരം പറയുന്നു . പുലിമുരുകന്‍ സിനിമ കാണുമ്പോള്‍ ഇപ്പോഴും വിഷമം വരും.  തനിക്കായിരുന്നു ആദ്യം ലാലേട്ടന്റെ ഭാര്യ റോൾ ചെയ്യാനുള്ള ഓഫർ കിട്ടിയത്. എന്നാല്‍ കൈയ്ക്ക് സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ ആണ് അഭിനയിക്കാൻ സാധിക്കാതിരുന്നത് എന്നും താരം വ്യക്തമാക്കി.

2012 ഫഹദ് ഫാസിൾ കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് ശേഷം വളരെ പെട്ടെന്ന് തന്നെ മുൻനിര നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാനും ഒട്ടുമിക്ക എല്ലാ നടന്മാരുടെ കൂടെയും അഭിനയിക്കാനും അനുശ്രീക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. താരം ചെയ്തു വെച്ച ഒരു സിനിമകളും ഒന്നിനൊന്ന് മികച്ചതായിരുന്നു.

താരം ഒരുപാട് ടെലിവിഷൻ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. കോമഡി സ്റ്റാർ സീസൺ 2, തകർപ്പൻ കോമഡി തുടങ്ങിയ ഷോ കളിൽ ജഡ്ജ് ആയും താരം തിളങ്ങിയിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരുപാട് കഥ വേഷങ്ങളും സിനിമകളും താരം ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ എല്ലാവർഷവും കൈകാര്യം ചെയ്യാൻ കഴിയുമെന്നതാണ് താരത്തിന് വലിയ ഒരു പ്രത്യേകത.

Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*