സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും വലിയതോതിൽ വാർത്തയാകാറുണ്ട്. ദിനേനെ എന്നപോലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മുമ്പത്തേക്കാൾ കൂടുതൽ രൂക്ഷമായ സ്ഥിതി വിശേഷത്തിലൂടെയാണ് വർത്തമാനകാലം സഞ്ചരിക്കുന്നത്. വേദനജനകവും ഭയവിഹ്വലമായതുമായ വാർത്തകളാണ് വരുന്നതിൽ മിക്കതും.
സിനിമ മേഖലയിൽ ഉള്ളവർക്കും ഇത്തരത്തിലുള്ള ദാരുണ അവസ്ഥകൾ ചുരുക്കമല്ല. സിനിമയിൽ ചുവടുറപ്പിക്കാൻ വേണ്ടി ഇത്രത്തോളം മോശപ്പെട്ട അവസ്ഥകളിലൂടെ കടന്നു പോയി എന്ന് പല നടിമാരും പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. വളരെയധികം ഞെട്ടലോടെയാണ് ഓരോ പ്രേക്ഷകരും ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കുന്നത്.
സിനിമയിൽ പച്ചപിടിക്കാൻ വേണ്ടി സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഇടയിൽ പെട്ടുപോവുകയും സ്വന്തം ശരീരം പോലും കാഴ്ചവസ്തുവായി മാറുകയും ചെയ്ത ഒരുപാട് നടിമാർ മലയാളത്തിലും അന്യഭാഷകളിൽ എന്തായാലും ഉണ്ട്. മലയാളത്തിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത നടിയാണ് കസ്തൂരി നടി ഇപ്പോൾ വെളിപ്പെടുത്തുന്നത് ഞെട്ടലോടെയാണ് ഓരോ പ്രേക്ഷകരും കേൾക്കുന്നത്.
തമിഴ് തെലുങ്ക് കണ്ണട മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് കസ്തൂരി. 1991 ൽ ആതാ ഓൻ കോയിലിലെ എന്ന തമിഴ് സിനിമയിലൂടെ താരത്തെ ആദ്യമായി വെള്ളിത്തിരയിൽ കാണാൻ സാധിച്ചത്. അതേ വർഷം തന്നെ സുരേഷ് ഗോപിയുടെ ചക്രവർത്തി എന്ന സിനിമയിലും വേഷമിട്ടുകൊണ്ട് മലയാളത്തിലും അരങ്ങേറി.
മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധകവൃന്ദത്തെ വളർത്തിയെടുക്കാൻ മാത്രം മികച്ച അഭിനയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. താരം ഇപ്പോഴും സിനിമയിൽ സജീവമാണ്. 2021ൽ പുറത്തിറങ്ങിയ വിജയ് ആന്റണി നായകനായ തമിഴ്രസൻ എന്ന സിനിമയിൽ താരം ചെയ്ത വേഷം ശ്രദ്ധേയമാണ്.
ടെലിവിഷൻ രംഗത്തും സജീവമാണ് താരം. സൺ ടിവി സംപ്രേഷണം ചെയ്തിരുന്ന അഗ്നിനക്ഷത്രം എന്ന സീരിയലിൽ ആണ് താരം അവസാനമായി വേഷമിട്ടത്. എന്തായാലും ഇപ്പോൾ സൗത്തിന്ത്യയിലെ പ്രിയ നടി കസ്തൂരി തന്റെ ജീവിതത്തിലുണ്ടായ ഇത്തരത്തിലുള്ള അനുഭവത്തിന്റെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്
സിനിമാ മേഖലയിൽ സംവിധായകനിൽ നിന്നും നേരിട്ട അനുഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെയാണ്. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ഗുരുദക്ഷിണയായി എന്നോട് സംവിധായകൻ ആവശ്യപ്പെട്ടത് എന്റെ ശരീരത്തെ ആയിരുന്നു. അയാൾ ഇടക്കിടക്ക് എന്നോട് , “ഗുരുദക്ഷിണ പലവിധത്തിൽ നൽകാൻ പറ്റുമല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് അയാളുടെ ഉദ്ദേശം എന്താണെന്ന് മനസ്സിലായത്.
പക്ഷേ അദ്ദേഹത്തിന് വഴങ്ങാൻ ഞാൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന് ചുട്ട മറുപടി നൽകുകയും ചെയ്തു എന്ന് താരം വ്യക്തമാക്കി. ഇതുപോലെ മറ്റൊരു അനുഭവും എന്റെ അച്ഛന്റെ പ്രായമുള്ള ഒരാളിൽ നിന്ന് എനിക്കനുഭവപ്പെട്ടിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഇത് ഒരു ഒരൊറ്റ സംഭവമൊന്നുമല്ല ഒരുപാട് നടിമാരുടെ ജീവിതത്തിൽ നടന്നുപോകുന്ന ഒരു കാര്യം മാത്രമാണ്.