
മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് മിയ ജോർജ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല കതപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയായും മോഡലായും തിളങ്ങിയ താരം ടെലിവിഷനിൽ നിന്നാണ് സിനിമ ലോകത്തേക്ക് കടന്നുവരുന്നത്.

അൽഫോൻസാമ്മ, കുഞ്ഞാലിമരയ്ക്കാർ എന്നീ സീരിയലിൽ സപ്പോർട്ടിംഗ് റോളിലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സിനിമയിൽ സജീവമാവുകയായിരുന്നു. ഇപ്പോഴും താരം മലയാള സിനിമ ലോകത്ത് സജീവമായി ഉണ്ട്. താരം ചെയ്തുവെച്ച വേഷങ്ങളുടെ മികവ് തന്നെയാണ് താരത്തെ മേഖലയിൽ തുടർത്തുന്നത്.

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചു കഴിവ് തെളിയിച്ച നടിയാണ് മിയ. 2010 ൽ പുറത്തിറങ്ങിയ ‘ ഒരു സ്മാൾ ഫാമിലി’ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ബിഗ് സ്ക്രീൻ പ്രത്യക്ഷപ്പെടുന്നത്. ചേട്ടായിസ്, റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, ഡ്രൈവിംഗ് ലൈസൻസ്, ഹായ് അയാം ടോണി, അനാർക്കലി, ബോബി, ഷെർലക് ടോംസ്, പരോൾ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ കുടുംബത്തിന്റെ സന്തോഷം നിമിഷങ്ങളും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പക്ഷേ കുറച്ചു ദിവസങ്ങൾക്കു മുമ്പ് വാർത്തയായത് താര ഗർഭിണിയായതും പ്രസവിച്ചതുമായ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അറിയിച്ചില്ല എന്നാണ്.

ഇക്കാര്യത്തിൽ വലിയതോതിൽ താരത്തിന് പ്രശംസകൾ ലഭിക്കുകയും ചെയ്തിരുന്നു. പലരും ചെയ്യുന്നതുപോലെ സ്വകാര്യ സന്തോഷങ്ങളും മറ്റും സോഷ്യൽ മീഡിയയ്ക്ക് വാർത്തകൾക്ക് വിട്ടുകൊടുക്കാതെ മാതൃക കാണിച്ചു എന്ന് തന്നെയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. പ്രസവാനന്തരം ഒരുമാസത്തിനുശേഷം കുഞ്ഞിനോടൊപ്പം ഉള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്.

ഇപ്പോൾ താരം പങ്കുവെക്കുന്നത് മുലയൂട്ടുന്ന അമ്മമാർക്ക് സൗകര്യപ്രദമായ സ്റ്റൈലിഷ് വസ്ത്രങ്ങളുടെ ഒരു കളക്ഷനാണ്. മുലയൂട്ടുന്ന അമ്മമാർക്ക് ട്രെൻഡ് അനുസരിച്ച് ഉള്ളതോ ഫാഷൻ വസ്ത്രങ്ങൾ ധരിക്കാൻ സാധാരണ സാധിക്കാറില്ല പക്ഷേ ഇപ്പോൾ മുലയൂട്ടുന്ന അമ്മമാർക്ക് സൗകര്യപ്രദമായ രൂപത്തിൽ ട്രണ്ടിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ ലഭ്യമാണ് എന്ന് അറിയിക്കാൻ വേണ്ടിയാണ് താരം ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് നടത്തിയത് എന്ന് വ്യക്തമാണ്.

വളരെ പെട്ടെന്നാണ് താരത്തിന് ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുത്ത സ്റ്റൈലിഷ് കുർത്തകളും ടോപ്പുകളും ആണ് താരം ധരിച്ചിട്ടുള്ളത്. ചിത്രങ്ങൾ താരം പങ്കുവെച്ച് നിമിഷങ്ങൾക്കകം വൈറൽ ആയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ ആരാധകർ ഇതിന് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. താര ത്തിന്റെ പ്രേക്ഷകപ്രീതിയും പിന്തുണയും ആണ് ഇതിന് പിന്നിലെന്ന് നിസ്സംശയം പറയാം.









