
സിനിമാ മേഖലയിൽ ഉള്ളവർക്ക് ആരാധകർ ഏറുന്നത് അവരുടെ അഭിനയ മികവ് കൊണ്ടും അഭിനയ രീതികളിലെ വ്യത്യസ്തത കൊണ്ടുമാണ്.
സിനിമകളിലെ ചില വേഷങ്ങളെ അല്ലെങ്കിൽ ചില ഡയലോഗ്കളെ ഒക്കെയാണ് പ്രേക്ഷകർ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാറുള്ളത്.
പ്രേക്ഷക പ്രീതി പിടിച്ചു പറ്റാൻ ഒരു മുഴുനീള കഥാപാത്രം ചെയ്യണമെന്നില്ല എന്നു ചുരുക്കം.

പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയാണ് മുഴു നീള കഥാപാത്രത്തിന്റെ ആവശ്യം ഇല്ല എന്ന് തെളിയിച്ച ഒരുപാട് നടീ നടന്മാറുണ്ട് മലയാളത്തിൽ. ചിലർക്ക് ഫേമസ് ആകാൻ ചെറിയ കഥാപാത്രങ്ങൾ തന്നെ മതിയാകും. സിനിമയിലെ ഒരു ചെറിയ രംഗം മാത്രമായിരിക്കും അവർക്ക് ഉണ്ടാവുക. പക്ഷേ അതിലൂടെ സിനിമ കണ്ടവരിലേക്കും അതിനപ്പുറവും ആസ്വാദകറുണ്ടാകും.

ഇത് പോലെ ഒരൊറ്റ സീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ധന്യ അനന്യ. സച്ചി സംവിധാനം ചെയ്ത് രഞ്ജിത്ത് നിർമിച്ച സൂപ്പർ ഹിറ്റ് മലയാള സിനിമ അയ്യപ്പനും കോശിയിലെ പോലീസ് കഥാപത്രത്തെ അവതരിപ്പിച്ച താരമാണ് ധന്യ അനന്യ. മികച്ച കഥ മുഹൂർത്തങ്ങളെ കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അയ്യപ്പനും കോശിയും.

അയ്യപ്പനും കോശിയും സിനിമയിൽ പൃഥ്വിരാജ്നെ അവഹേളിക്കുന്ന ഒരു രംഗം ഉണ്ട്. അത് സിനിമയുടെ മുഖചായ തന്നെ വെളിപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒരു സീനാണ്. അതിൽ ചെറിയ ഒരു ഡയലോഗ് മാത്രമേ താരത്തിനുണ്ടായുള്ളൂ എങ്കിലും നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ താരത്തെ സ്വീകരിച്ചത്.

സ്കൂൾ പഠന കാലത്ത് തന്നെ അഭിനയത്തോട് പ്രത്യേക താല്പര്യം ആയിരുന്നു താരത്തിന്. ആ സമയത്ത് തന്നെ നാടകങ്ങളിൽ വേഷമിട്ട് തിളങ്ങിയിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ വിജയകരമായ സിനിമ ഓപ്പറേഷൻ ജാവ എന്ന സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കുറച്ചു ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എപ്പോഴും താരം പങ്കുവെക്കുന്നത് വൈറലാകാറുണ്ട്.









